Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ല്യൂ എം സി അയർലണ്ട് പ്രൊവിൻസിന്റെ 'കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5 നവംബർ 22നും 23നും

ഡബ്ല്യൂ എം സി അയർലണ്ട് പ്രൊവിൻസിന്റെ 'കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5 നവംബർ 22നും 23നും

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന  കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5'  നവംബർ 22നും 23നും (ശനി, ഞായർ)  നടത്തപ്പെടുന്നു.  2010ൽ  അയർലണ്ടിൽ ആദ്യമായി കുട്ടികൾക്കും കൗമാരക്കാർക്കുമായി കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ കലാ-നൃത്ത മത്സരങ്ങൾ സംഘടിപ്പിച്ചത് ഡബ്ലു എം സി അയർലണ്ട് പ്രോവിൻസാണ്. അന്നു മുതൽ എല്ലാ വർഷവും അയർലണ്ടിലെ കലാകാരന്മാരെയും  കലാകാരികളുടെയും വർദ്ധിച്ചു  വരുന്ന പങ്കാളിത്തത്തോടെ നടത്തിവരുന്ന കലാമാമാങ്കം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.

മത സാമുദായിക വ്യത്യാസങ്ങളില്ലാതെ അയർലണ്ടിലെ കുട്ടികളുടെ കലാവാസനകൾക്ക് ഒരു വേദി ഒരുക്കാൻ  ഡബ്ല്യൂ എം സി അയർലണ്ട് പ്രൊവിൻസിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ വർഷവും അതിനുള്ള ക്രമീകരണങ്ങളാണ് ഡബ്ല്യൂ എം. സി ഒരുക്കുന്നത്. ബ്യുമോണ്ട് ആർറ്റൈൻ റിക്രിയേഷൻ സെന്റർ ഹാളിലാണ് കലോത്സവും നൃത്താഞ്ജലിയും അരങ്ങേറുക. ഡബ്ല്യൂ എം സി അയർലണ്ട് പ്രോവിൻസിന്റെ പ്രസിഡന്റ്  കിങ് കുമാർ വിജയരാജനാണ്  'കലോത്സവം  ആൻഡ് നൃത്താഞ്ജലി സീസൺ 5' ന്റെ കോർഡിനേറ്റർ  (0872365378).

മത്സരങ്ങൾക്കുള്ള  രജിസ്‌ട്രേഷൻ ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP