Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൃത്താഞ്ജലി' മത്സരഫലങ്ങൾ പ്രഖ്യാപിച്ചു, 'കലോൽസവം' ഡിസംബർ ആറിന്, പ്രസംഗ വിഷയങ്ങൾ പ്രഖ്യാപിച്ചു

നൃത്താഞ്ജലി' മത്സരഫലങ്ങൾ പ്രഖ്യാപിച്ചു, 'കലോൽസവം' ഡിസംബർ ആറിന്, പ്രസംഗ വിഷയങ്ങൾ പ്രഖ്യാപിച്ചു

ഡബ്ലിൻ: അയർലണ്ടിലെ കൊച്ചു കലാകാരന്മാരുടെ രാഗ, ഭാവ, താളങ്ങൾ   സമന്വയിപ്പിച്ച ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ  'നൃത്താഞ്ജലി' പര്യവസാനിച്ചു. പ്രത്യേകം  രൂപകൽപ്പന ചെയ്ത വേദിയിൽ നൃത്തത്തിന്റെ ചാരുത കാണികളിലേക്ക് ആവേശിപ്പിച്ചപ്പോൾ മത്സരങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതായി. ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ  'കലോൽസവം' ഡിസംബർ ആറിന് ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിൻസെന്റ് ഡി പോൾസ് ഗേൾസ് സ്‌കൂളിൽ നടക്കും. ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ പ്രഖ്യാപിച്ച വേദിയുടെ തൊട്ടടുത്തുള്ള വേദിയിലേക്ക് മത്സരങ്ങൾ മാറ്റുന്നത്  മത്സരാർത്ഥികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ജൂനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിനുള്ള വിഷയം  'Importance of Reading'ജൂനിയർ വിഭാഗം മലയാളം പ്രസംഗത്തിനുള്ള വിഷയം   'ദാരിദ്ര്യം , കാരണങ്ങളും പരിഹാരങ്ങളും'. സീനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിനുള്ള വിഷയം  'Children's Rights'
സീനിയർ വിഭാഗം മലയാളം പ്രസംഗത്തിനുള്ള വിഷയം   'വർണ്ണ വിവേചനം, എന്ത്? എന്തു കൊണ്ട്?'

പ്രൊഫഷണൽ വിധികർത്താക്കൾ വിലയിരുത്തിയ   'നൃത്താഞ്ജലി'  മത്സരങ്ങളുടെ അന്തിമ ഫലം ചുവടെ.
സബ്ജൂനിയർ  സിനിമാറ്റിക്ക് നൃത്തം: ഒന്നാം സ്ഥാനം  ഹന്നാ മിറിയം ജോസ്, ക്രിസ് ടൗറോ, രണ്ടാം സ്ഥാനം  ഒലിവിയാ റോസ്,
മൂന്നാം സ്ഥാനം  എലിഷ് റോസ് പ്രവീൺ
സബ്ജൂനിയർ  സിനിമാറ്റിക്ക് നൃത്തം.( ഗ്രൂപ്പ് ):ഒന്നാം സ്ഥാനം  അനബെല്ലയും സംഘവും, രണ്ടാം സ്ഥാനം  ലിയാ സജിയും സംഘവും
മൂന്നാം സ്ഥാനം  സിയോണ രാജേഷും  സംഘവും
ജൂനിയർ  വിഭാഗം ഭരതനാട്യം: ഒന്നാം സ്ഥാനം  ഏഞ്ചലാ മേരി ജോസ്, രണ്ടാം സ്ഥാനം  ഹരിണി മീനാക്ഷി സുന്ദരം ,
മൂന്നാം സ്ഥാനം  തേജാ റോസ് റ്റിജോ  
ജൂനിയർ വിഭാഗം മോഹിനിയാട്ടം .ഒന്നാം സ്ഥാനം  ഏഞ്ചലാ മേരി ജോസ്

ജൂനിയർ വിഭാഗം നാടോടി നൃത്തം. ഒന്നാം സ്ഥാനം  ഏഞ്ചലാ മേരി ജോസ് രണ്ടാം സ്ഥാനം  ഹെസാ മേരി പോൾ മൂന്നാം സ്ഥാനം  ജോസഫൈൻ ജിജോ 

ജൂനിയർ വിഭാഗം സിനിമാറ്റിക്ക് നൃത്തം. ഒന്നാം സ്ഥാനം  ഏഞ്ച ലാ മേരി ജോസ് രണ്ടാം സ്ഥാനം  അഞ്ജലി ശിവാനന്ദകുമാർ മൂന്നാം സ്ഥാനം  ഹരിണി മീനാക്ഷി സുന്ദരം

ജൂനിയർ  സിനിമാറ്റിക്ക് നൃത്തം.( ഗ്രൂപ്പ് ) ഒന്നാം സ്ഥാനം  അന്സ്റ്റീനയും സംഘവും രണ്ടാം സ്ഥാനം  സേയയും  സംഘവും മൂന്നാം സ്ഥാനം  മെലിസ്സയും സംഘവും

സീനിയർ വിഭാഗം ഭരതനാട്യം. ഒന്നാം സ്ഥാനം  സപ്താ രാമൻ നമ്പൂതിരി  രണ്ടാം സ്ഥാനം  വിഷ്ണു ശങ്കർ  മൂന്നാം സ്ഥാനം  ദിയ ലിങ്ക്വിൻസ്റ്റാർ
സീനിയർ വിഭാഗം മോഹിനിയാട്ടം .ഒന്നാം സ്ഥാനം  സപ്താ രാമൻ നമ്പൂതിരി രണ്ടാം സ്ഥാനം  ദിയ ലിങ്ക്വിൻസ്റ്റാർ  മൂന്നാം സ്ഥാനം  വിഷ്ണു ശങ്കർ
സീനിയർ വിഭാഗം നാടോടി നൃത്തം. ഒന്നാം സ്ഥാനം  സപ്താ രാമൻ നമ്പൂതിരി രണ്ടാം സ്ഥാനം  ദിയ ലിങ്ക്വിൻസ്റ്റാർ  മൂന്നാം സ്ഥാനം  ലക്ഷ്മി പ്രിയ കിങ്കുമാർ
സീനിയർ വിഭാഗം സിനിമാറ്റിക്ക് നൃത്തം. ഒന്നാം സ്ഥാനം  സപ്താ രാമൻ നമ്പൂതിരി രണ്ടാം സ്ഥാനം  അലൈന സുസൻ ഷിജി  മൂന്നാം സ്ഥാനം  ലക്ഷ്മി പ്രിയ കിങ്കുമാർ 

സീനിയർ  സിനിമാറ്റിക്ക് നൃത്തം.( ഗ്രൂപ്പ് )ഒന്നാം സ്ഥാനം  രോഹിത് ബൈജുവും സംഘവും 
 'കലോൽസവം'  നടക്കുന്ന വേദിയിലും ഡബ്ലിനിൽ പ്രവർത്തിക്കുന്ന അംഗീകൃത ഇന്ത്യൻ  കേറ്ററിങ്  ഒരുക്കുന്ന രുചികരമായ  വിഭവങ്ങൾ  ലഭ്യമായിരിക്കും. 'നൃത്താഞ്ജലി' യുടെ കൂടുതൽ ചിത്രങ്ങള്ക്ക് ഡബ്ല്യു.എം.സി യുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക https://www.facebook.com/wmcirl
ഡബ്ലു. എം. സി അയർലണ്ട് പ്രോവിൻസിന്റെ പ്രസിഡന്റ്  കിങ് കുമാർ വിജയരാജനാണ്  'കലോത്സവം  & നൃത്താഞ്ജലി സീസൺ 5' ന്റെ കോർഡിനേറ്റർ  (0872365378).  വിവരങ്ങൾക്ക് :സിൽവിയ അനിത്ത്  (കൾച്ചറൽ സെക്രട്ടറി  0877739792), ബിലിൻ തോമസ്  ( അസ്സോസിയേറ്റ്   സെക്രട്ടറി  0876552055), സെറിൻ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP