Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

‘നൃത്താഞ്ജലി & കലോത്സവം 2015′ സമാപിച്ചു, വിജയികളെ പ്രഖ്യാപിച്ചു

‘നൃത്താഞ്ജലി & കലോത്സവം 2015′ സമാപിച്ചു, വിജയികളെ പ്രഖ്യാപിച്ചു

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന് തിരശീല വീണു. ഒക്ടോബർ 31 (ശനി) രാവിലെ 10 മണിക്ക് ഡബ്ലിൻ സിറ്റി മേയറുടെ പ്രതിനിധി കൗൺസിലർ കാത്‌ലീൻ കാർണി ബൗഡ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ഡബ്ല്യു.എം.സി ചെയർമാൻ സൈലോ സാം, പ്രസിഡന്റ്  കിങ് കുമാർ വിജയരാജൻ, സെക്രട്ടറി എൽദോ തോമസ്, പ്രോഗ്രാം കോർഡിനേറ്റർ  സെറിൻ ഫിലിപ്പ് ,കൾച്ചറൽ സെക്രട്ടറി  സിൽവിയ അനിത്ത് എന്നിവരും, മറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും സന്നിഹിതരായിരുന്നു .

തങ്ങളുടെ സാംസ്‌കാരിക വേരുകൾ സജീവമായി നിലനിർത്തുന്നതിന് ഡബ്ല്യു.എം.സി നടത്തുന്ന പ്രവത്തനങ്ങളെ പ്രസംഗത്തിൽ കൗൺസിലർ അഭിനന്ദിക്കുകയും , സിറ്റി കൗൺസിലിന്റെ എല്ലാ സഹായ സഹകരണവും തുടർന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു.

സീനിയർ വിഭാഗം ഭാരതനാട്യത്തോടെ ആരംഭിച്ച നൃത്ത മത്സരങ്ങൾ ഒന്നിനൊന്നു മെച്ചമായത് വളർന്നു വരുന്ന കലാകാരന്മാരെയും കലാകാരികൾക്കും മുന് വർഷങ്ങളിൽ ലഭിച്ച പ്രോത്സാഹനം ഗുണകരമായതിന് തെളിവായി. വിവിധ ഇനങ്ങളിലായി നൂറിലധികം മത്സരാർഥികൾ പങ്കെടുത്ത മത്സരങ്ങൾ നവംബർ 1 (ഞായർ) വൈകിട്ട് 8 മണിയോടെ സമാപിച്ചു

ഓൺലൈൻ റെജിസ്‌ട്രെഷൻ ഏർപ്പെടുത്തിയതും , യു.ഏസ് , യു.കെ എന്നിവിടങ്ങളിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള വിധികർത്താക്കളും , മൂല്യ നിർണ്ണയത്തിന് പ്രത്യേക ക്രമീകരണങ്ങളും, മത്സരങ്ങൾ ചിട്ടയോടെ നടത്തി ഫലം പ്രഖ്യപിക്കുന്നതിന് ഡബ്ല്യു.എം.സി യെ സഹായിച്ചു.

മത്സരങ്ങളുടെ ഫലം ‘നൃത്താഞ്ജലി & കലോത്സവം 2015′ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഡബ്ല്യു.എം.സി ഡിസംബർ 27ന് നടത്തുന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ വിതരണം ചെയ്യുന്നതാണ്.

ഡബ്ല്യു.എം.സി കലാപ്രതിഭയെയും , കലാതിലകത്തെയും പിന്നീട് പ്രഖ്യാപിക്കുന്നതാണ്. ഒപ്പം മത്സരങ്ങളുടെ ചിത്രങ്ങളും, എല്ലാ മത്സരാർഥികൾക്കും തങ്ങൾക്ക് ലഭിച്ച ഗ്രേഡ് വെബ്‌സൈറ്റിലൂടെ അറിയാനുള്ള സൗകര്യവും പരസ്യപ്പെടുത്തുന്നതാണ്.

ഡബ്ല്യു.എം.സി ‘നൃത്താഞ്ജലി & കലോത്സവം 2015′ യോട് സഹകരിച്ച എല്ലാ മത്സരാർഥികളോടും,അവരുടെ മാതാപിതാക്കലോടും  ഈ പരിപാടി സ്‌പോൺസർ ചെയ്തു സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും ഡബ്ല്യു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP