Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഓണാഘോഷം മനം നിറഞ്ഞ അനുഭവമായി

വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഓണാഘോഷം മനം നിറഞ്ഞ അനുഭവമായി

ഡബ്ലിൻ: അത്തപൂക്കളവും, മാവേലിയും ഓണസദ്യയും ഓണക്കളികളുമായി മലയാളികളുടെ മനം കവർന്ന ഓണാഘോഷ പരിപാടികൾ ഡബ്ല്യു എം സി അയർലണ്ട് പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ബ്യുമോണ്ട് ആർറ്റൈൻ റിക്രിയേഷൻ സെന്റർ ഹാളിൽ   അരങ്ങേറി.  ഡബ്ല്യു എം സി  സെക്രട്ടറി  സാബു കല്ലിങ്ങലും പ്രസിഡന്റ് കിങ് കുമാർ വിജയരാജനും ചെയർമാൻ സൈലോ സാമും ചേർന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ  ഭദ്രദീപം കൊടുത്തിയതോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി.

പ്രവാസത്തിന്റെ നോവിലും കുട്ടികൾക്ക് ഓണക്കളികളിൽ പങ്കെടുക്കാൻ കഴിഞ്ഞത്  ഓരോ മലയാളികൾക്കും ആശ്വാസവും ആസ്വാദ്യവുമായി. തുടർന്ന് പരമ്പരാഗത രീതിയിൽ തൂശനിലയിലെ വിഭവ സമൃദ്ധമായ  ഓണസദ്യ അയർലണ്ടിലെ മലയാളികൾക്ക്  നാവിനും മനസ്സിനും ആനന്ദമായി. ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ ഉണർത്തികൊണ്ട്   മാവേലി  രംഗപ്രവേശം ചെയ്തപ്പോൾ  കുട്ടികളും മുതിർന്നവരും ഹർഷാരവങ്ങളോടെ നല്ല നാളെകളെ സ്വപ്നം കണ്ട് അദ്ദേഹത്തെ വരവേറ്റു. വളർന്നു വരുന്ന കലാകാരന്മാരുടെയും, കലാകാരിക്കളുടെയും  വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ ഡബ്ല്യു എം സി സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയത് അതിഥികൾക്ക് നവ്യാനുഭമായി.

വൈകിട്ട് അയർലണ്ടിലെ പ്രശസ്ത മലയാളീ ട്രുപ്പായ 'സോൾ ബീറ്റ്‌സ്' ഒരുക്കിയ ഗാനമേളയോടെ ഈ വർഷത്തെ ഓണാഘോഷം അവസാനിച്ചപ്പോൾ   അതിഥികൾ മനം നിറഞ്ഞ്  അടുത്ത ഓണത്തിന്റെ പ്രതീക്ഷകളിലാണ് തിരികെ പോയത്.

വേൾഡ് മലയാളീ കൗൺസിൽ  അയർലണ്ട് പ്രോവിൻസിന്റെ ഓണാഘോഷത്തിലും പതിവ് പോലെ സഹകരിച്ച എല്ലാ മലയാളികൾക്കും ഡബ്ല്യു എം സി എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP