Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ് 'പ്രൗഢഗംഭീരമായി

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ് 'പ്രൗഢഗംഭീരമായി

ജോബി മാനുവൽ.

നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ്' നീനാ സ്‌കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.തുടർന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ, സ്‌കിറ്റുകൾ, ഗാനാലാപനങ്ങൾ, ക്രിസ്തുമസ് കരോൾ, തുടങ്ങിയ വ്യത്യസ്തങ്ങളായ ഓരോ പരിപാടികളും ആഘോഷ സന്ധ്യയെ സമ്പുഷ്ടമാക്കുന്നവയായിരുന്നു.

കലാപരിപാടികൾക്കിടയിൽ ക്രിസ്തുമസ് പാപ്പാ എത്തിയത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി.തുടർന്ന് ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്,രാജേഷ് അബ്രഹാം,ഷിന്റോ ജോസ്,നിഷ ജിൻസൺ,ജോസ്മി ജെനിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP