Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും നാളെ

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും നാളെ

സ്വന്തം ലേഖകൻ

ബ്ലിൻ സീറോ മലബാർ കാത്തലിക് ചർച്, ബ്രേ കുർബാന സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാർഷികവും ക്രിസ്തുമസ് ആഘോഷവും 2019 ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 11നു ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആഘൊഷിക്കുന്നു.

31 നു രാവിലെ 11 മണിക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വി. കുർബാനയും വർഷാവസാന പ്രാർത്ഥനയും. ഒരുമണിക്ക് ബാലിവാൾട്രിം കമ്യൂണിറ്റി സെന്ററിൽ ഉച്ചഭക്ഷണത്തെ തുടർന്ന് പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്‌മെന്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും, മറ്റ് ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമുകളെ തുടർന്ന് ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികൾ സമാപിക്കുന്നു. വിശുദ്ധ കുർബാനയിലും തുടർന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.

ബ്രേ സീറോ മലബാർ സമൂഹം ഡിസംബർ 24 നു വൈകിട്ട് 11 മണിക്ക് സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ഒത്തുചേർന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിർഭരമായി ആചരിച്ചു. കുട്ടികളുടെ കരോൾ ഗാനങ്ങളോടെ ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ OCD കാർമ്മികത്വം വഹിക്കുകയും ക്രിസ്തുമസ്സ് സന്ദേശം നൽകുകയും ചെയ്തു. തിരുകർമ്മങ്ങൾക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു. എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോൾ എല്ലാ ഭവനങ്ങളും സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP