സ്വോർഡ്സിലെ സീറോ മലബാർ കുർബാന സമയ ക്രമത്തിൽ മാറ്റം
September 19, 2014 | 03:40 PM IST | Permalink

സ്വന്തം ലേഖകൻ
സ്വോർഡ്സ്: സ്വോർഡ്സിലെ സീറോ മലബാർ കുർബാന സമയ ക്രമത്തിൽ മാറ്റം. ഈ മാസം 21 ഞായറാഴ്ച മുതൽ വിശുദ്ധ കുർബാന ഉച്ചക്ക് 1.30 നു ആയിരിക്കുമെന്ന് സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ മനോജ് പൊൻകാട്ടിൽ അറിയിച്ചു.
കുർബാനയെ തുടർന്ന് വൈകുന്നേരം അഞ്ചു വരെ കുട്ടികളുടെ മാധബോധന പഠനവും ഉണ്ടായിരിക്കും. എല്ലാവരും ഇതൊരു അറിയിപ്പായി കരുതണമെന്ന് ഫാ.മനോജ് പൊൻകാട്ടിലും കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജോർജ് പുറപ്പന്താനം-08 79496521/0858544121, റെജി വർഗീസ്- 0870613422
