Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ പൗരത്വ വിതരണ തിയതി പ്രഖ്യാപിച്ചു; ഐറീഷ് സിറ്റിസൺഷിപ്പ് വിതരണം ഏപ്രിൽ 15ന് ഡബ്ലിൻ കൺവൻഷൻ സെന്ററിൽ

ഒടുവിൽ പൗരത്വ വിതരണ തിയതി പ്രഖ്യാപിച്ചു; ഐറീഷ് സിറ്റിസൺഷിപ്പ് വിതരണം ഏപ്രിൽ 15ന് ഡബ്ലിൻ കൺവൻഷൻ സെന്ററിൽ

ഡബ്ലിൻ: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഐറീഷ് സിറ്റിസൺഷിപ്പ് വിതരണം സംബന്ധിച്ച തിയതി ഐറീഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്രേഷൻ സർവീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 15ന് ഡബ്ലിൻ കൺവൻഷൻ സെന്ററിലാണ് പൗരത്വ വിതരണം നടത്തുക. 

മലയാളികളുൾപ്പെടെ ഏറെ കുടിയേറ്റക്കാർ കാത്തിരിക്കുന്ന ഈ പൗരത്വ വിതരണം സംബന്ധിച്ച് ഏറെ നാളായി അനിശ്ചിതത്വം നിലനിന്നിരുന്നു. പൗരത്വത്തിന് പണം അടച്ച് നാളുകളായി കാത്തിരുന്നിട്ടും അധികൃതർ ഇതു സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഒന്നും നടത്താതിരുന്നത് അയർലണ്ടിലുള്ള കുടിയേറ്റക്കാരെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

സിറ്റിസൺഷിപ്പ് വിതരണം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത് കുടിയേറ്റക്കാർ ആവേശത്തോടെയാണ് ശ്രവിച്ചതും. സിറ്റിസൺഷിപ്പ് വിതരണ ചടങ്ങിൽ അർഹരായവർ രാഷ്ട്രത്തോടുള്ള കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞ ചൊല്ലിയാണ് പൗരത്വം സ്വീകരിക്കുക. നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റും ഈയവസരത്തിൽ ഇവർക്കു ലഭിക്കും. അതോടു കൂടി ഇവർ ഐറീഷ് പൗരന്മാരാകും.

The Convention Centre, Spencer Dock, North Wall Quay, Dubl-in 1 എന്നതാണ് പൗരത്വ വിതരണം നടക്കുന്ന സ്ഥലത്തിന്റെ വിലാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP