Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് നാല്പത് കേസുകളുടെ സ്ഥീരികരിച്ചതോടെ അയർലന്റ് കോറോണ ബാധിതരുടെ എണ്ണം 169 ആയി; പബ്ബുകളും ബാറുകളും അടച്ചതോടെ 50,000 ത്തോളം ജോലികൾ പ്രതിസന്ധിയിൽ

ഇന്ന് നാല്പത് കേസുകളുടെ സ്ഥീരികരിച്ചതോടെ അയർലന്റ് കോറോണ ബാധിതരുടെ എണ്ണം 169 ആയി; പബ്ബുകളും ബാറുകളും അടച്ചതോടെ 50,000 ത്തോളം ജോലികൾ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

ന്ന് നാല്പത് കേസുകളുടെ സ്ഥീരികരിച്ചതോടെ അയർലന്റ് കോറോണ ബാധിതരുടെ എണ്ണം 169 ആയി. വെറും ഏഴു ദിവസത്തിനുള്ളിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ എട്ട് മടങ്ങ് വർധനവുണ്ടായതോടെ രാജ്യത്തും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്.മാർച്ച് 29 വരെ 7,000 പബ്ബുകളും നൈറ്റ്ക്ലബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതോടെ രാജ്യത്ത് 50,000ത്തോളം ജോലികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുകയോ ആളുകൾ കൂട്ടം കൂടുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം ജനങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പബ്ബുകളും ബാറുകളും അടച്ചിടാൻ തീരുമാനിച്ചത്.

ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 23 പുരുഷന്മാരും 17 പേർ സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ25 പേരും ഡബ്ലിൻ മേഖലയിൽ നിന്നുള്ളവരാണ്, പടിഞ്ഞാറ് മേഖലയിൽ നിന്നുംഒമ്പത്, കോർക്ക് മേഖലയിൽ നിന്നും ആറ് കേസുകളും റിപ്പോർട്ട് ചെയ്തു.വടക്കൻ അയർലണ്ടിൽ 45 കേസുകൾ കൂടി സ്ഥിരീകരിച്ചു.അയർലണ്ടിൽ രണ്ട് പേരാണ് കോവിഡ്19 വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP