Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോർട്ട്‌ഗേജ്, ബിസിനസ് ലോൺ തിരിച്ചടവ് എന്നിവ മൂന്ന് മാസത്തെക്ക്‌ സസ്‌പെൻഡ് ചെയ്യാൻ ബാങ്കുകൾ; കൊറോണ വൈറസ് വ്യാപനത്തിനിടെ ആശ്വാസ നടപടിയുമായി ബാങ്കുകൾ

മോർട്ട്‌ഗേജ്, ബിസിനസ് ലോൺ തിരിച്ചടവ് എന്നിവ മൂന്ന് മാസത്തെക്ക്‌ സസ്‌പെൻഡ് ചെയ്യാൻ ബാങ്കുകൾ; കൊറോണ വൈറസ് വ്യാപനത്തിനിടെ ആശ്വാസ നടപടിയുമായി ബാങ്കുകൾ

സ്വന്തം ലേഖകൻ

കോറോണ വൈറസ് വ്യാപനത്തിനിടെ ജനങ്ങൾക്ക് ആശ്വാസകരമായ ഇടപെടലുമായി ബാങ്കുകൾ. മോർട്ട്‌ഗേജ്, ബിസിനസ് ലോൺ എന്നിവയ്ക്ക്  മൂന്ന് മാസത്തെ പേയ്‌മെന്റ് അവധി നല്കാൻ എല്ലാ ബാങ്കുകളും തീരുമാനിച്ചു.മൂന്ന് മാസത്തേക്ക് റീപോസേഷൻ നിയമ നടപടികൾ മാറ്റിവയ്ക്കുന്നതായ തീരുമാനവും പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നൂറുകണക്കിന് ഉപഭോക്താക്കൾ മോർട്ട്ഗേജ് മാറ്റിവെയ്ക്കണമെന്ന അഭ്യർത്ഥനയുമായി കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സമീപിച്ചതായി ബാങ്ക് സി ഇ ഓ മാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് മാസത്തെ കാലവധി അനുവദിച്ചത്.

ക്രെഡിറ്റ് യൂണിയൻ വായ്പകളും തിരിച്ചടയ്ക്കുന്നതിന് സാവകാശം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏതാനം മാസത്തേയ്ക്ക് തിരിച്ചടവിന് ഉദാരമായ സമീപനം സ്വീകരിക്കുമെന്നും ,ആവശ്യമുള്ളവർക്ക് അതിനായി ക്രെഡിറ്റ് യൂണിയൻ ശാഖകളെ ഫോൺ വഴിയോ, ഇ മെയിൽ വഴിയോ സമീപിക്കാവുന്നതാണ്. അടുത്ത മാസങ്ങളിൽ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയാലും, അത് ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺടാക്റ്റ്ലെസ് കാർഡുകൾക്കായി ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുക 50 യൂറോയായി ഉയർത്താനും തീരുമാനമുണ്ട്.ചെറുകിട സ്ഥാപനങ്ങൾക്കുള്ള വായ്പാ ഗ്യാരണ്ടി പദ്ധതിയുടെ വിപുലീകരണത്തിനായി 50 മില്യൺ യൂറോ മാറ്റിവയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP