Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോർക് സെന്റ് പാട്രിക് സ്ട്രീൽ ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു; തീരുമാനം വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന്; വിലക്ക് പിൻവലിച്ചത് ഓഗസ്റ്റ് 9 വരെ

കോർക് സെന്റ് പാട്രിക് സ്ട്രീൽ ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു; തീരുമാനം വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന്; വിലക്ക് പിൻവലിച്ചത് ഓഗസ്റ്റ് 9 വരെ

വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കോർക്ക് സെൻഫ് പാട്രിക് സ്ട്രീൽ വർഷങ്ങളായി ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു. കോർക്ക് സിറ്റി കൗൺസിലാണ് മൂന്ന് മാസത്തേക്ക് കാറുകൾക്ക് ഈ പ്രദേശത്തെക്ക് കടക്കാൻ അനുവാദം നല്കിയത്. ഓഗസ്റ്റ് 9 വരെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്.

കാറുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഈ പ്രദേശത്തെ കടകളിലെ ബിസിനസ് 40 ശതമാനത്തിലധികം ഇടിഞ്ഞതായി വ്യാപാരികൾ അറിയിച്ചതാണ് നിരോധനം പിൻവലിക്കാൻ കാരണം.. സെന്റ് പാട്രിക് സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 12.30 മുതൽ വൈകുന്നേരം 6.30 വരെയുള്ള സമയത്തായരുന്നു സ്വകാര്യ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

നിരോധനം പിൻവലിച്ചതിനൊപ്പം കിൻസൽ റോഡിൽ സൗജന്യ പാർക്കിങും പ്രവേശനവും അനുവദിക്കാനും, പോൾ, നോർത്ത് മെയ്‌ന് സ്ട്രീറ്റ് എന്നിവിടങ്ങളിലും സൗജന്യ പാർക്കിങ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP