Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാക്വലിന് അവസാനമായി ഒരു നോക്ക് കാണാൻ കിൽക്കെനിയിലേക്ക് ഒഴുകിയെത്തിയത് നൂറ് കണക്കിന് ആളുകൾ; കോട്ടയം സ്വദേശിയായ മലയാളി നഴ്‌സിന് അയർലന്റ് മലയാളി സമൂഹം അന്ത്യയാത്ര നല്കിയത് കണ്ണീരണിഞ്ഞ്

ജാക്വലിന് അവസാനമായി ഒരു നോക്ക് കാണാൻ കിൽക്കെനിയിലേക്ക് ഒഴുകിയെത്തിയത് നൂറ് കണക്കിന് ആളുകൾ; കോട്ടയം സ്വദേശിയായ മലയാളി നഴ്‌സിന് അയർലന്റ് മലയാളി സമൂഹം അന്ത്യയാത്ര നല്കിയത് കണ്ണീരണിഞ്ഞ്

സ്വന്തം ലേഖകൻ

കിൽക്കെനിയിൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞ കോട്ടയം രാമപുരം സ്വദേശി ജാക്വിലിൻ ബിജവിന് അയർലന്റ് മലയാളി സമൂഹം വിട നല്കി. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പേർ ജാക്വിലിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയിരുന്നു. പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോർഡ് റോഡിലുള്ള വസതിയിൽ എത്തിച്ചപ്പോൾ മുതൽ നിരവധി പേരാണ് ഇവിടെക്ക് എത്തിയത്. പ്രാർത്ഥനാ ശുശ്രൂഷകൾക്കും തുടർന്ന് നടന്ന സംസ്‌കാര ശ്രുശ്രുഷകളിലും നിരവധി പേർ പങ്കാളികളായി.

ഗാൽവേ സീറോ മലബാർ ചർച്ച് ചാപ്ല്യൻ ഫാ.ജോസ് ഭരണികുളങ്ങര ശ്രുഷ്രൂഷകൾക്ക് നേതൃത്വം നൽകി.കിൽക്കെനി സീറോ മലബാർ സമൂഹത്തിന്റെയും ,ജീസസ് യൂത്തിന്റെയുംപ്രതിനിധികളും ,വിവിധ സഭാ വിഭാഗങ്ങളിലെ വൈദീകരും പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തു.തുടർന്ന് സെന്റ് കനിസസ് കത്തീഡ്രൽ പള്ളിക്ക് സമീപമുള്ള ഫ്യുണറൽ ഹോമിലെത്തിച്ച മൃതദേഹത്തിൽ കിൽക്കെനിയിലെയും,അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളി സമൂഹത്തിന്റെയും പ്രതിനിധികൾ പുഷ്പചക്രം അർപ്പിച്ചു.വേദപാഠം അദ്ധ്യാപകയായും,ക്വയർ അംഗമായും ഏവർക്കും പ്രിയപ്പെട്ട ജാക്വിലിന്റെ അകാല വിയോഗത്തിൽ മനം നൊന്ത കിൽക്കെനി മലയാളി സമൂഹം ഒന്നടങ്കം സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുത്തു.ജോയലിന്റെയും,ജോവാന്റെയും സഹപാഠികളും അദ്ധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.സെന്റ് ലുക്ക്സ് ഹോസ്പിറ്റലിൽ നിന്നുള്ള നിരവധി സഹപ്രവർത്തകരും പ്രിയ കൂട്ടുകാരിക്ക് അന്ത്യയാത്രനല്കി.

രണ്ടരയോടെ മൃതദേഹം വിലാപയാത്രയായി സെന്റ് കനീസിസ് ദേവാലയത്തിലേക്ക് കൊണ്ട് വന്നു.സെന്റ് കനിസസ് കത്തീഡ്രൽ പള്ളി വികാരി റവ.ഡോ.ഡേവിഡ് കാംപ്റ്റൻ ജാക്വിലിന്റെ ഭൗതീകദേഹത്തെ ദേവാലയത്തിലേക്ക് സ്വീകരിച്ചു.തുടർന്ന് സീറോ മലബാർ റീത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭാ ചാപ്ല്യൻ റവ.ഡോ ക്ലമന്റ് പാടത്തിപ്പറമ്പിൽ മുഖ്യകാർമ്മികനായിരുന്നു.

കിൽക്കെനി സീറോ മലബാർ ചർച്ച് ചാപ്ല്യൻ ഫാ.മാർട്ടിൻ പൊറേക്കാരൻ,ജീസസ് യൂത്ത് അയർലണ്ട് ഡയറക്ടർ ഫാ.ടോമി പാറാടിയിൽ,ഫാ.പോൾ തെറ്റയിൽ (കോർക്ക്) റവ.ഡോ.ഡേവിഡ് കാംപ്റ്റൻ ,ഫാ.റോബിൻ തോമസ് (ലീമെറിക്ക്) ഫാ.ദാസ് (ഡബ്ലിൻ)എന്നിവർ സഹകാർമികരായിരുന്നു.കത്തീഡ്രൽ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വിലാപയാത്ര വാട്ടർഫോഡ് റോഡിലുള്ള ഫോക്‌സ്ടൗൺ സെമിട്രിയിലെത്തിച്ച് സംസ്‌കരിച്ചു.

കിൽക്കെനിയിലെ കോട്ടയം കുടമാളൂർ വില്ലൂന്നി ചിറ്റേട്ട് ബിജുവിന്റെ (കോട്ടയം ബിജു) ഭാര്യയും, ജീസസ് യൂത്ത് അയർലണ്ടിന്റെ സജീവ പ്രവർത്തകയുമായിരുന്ന ജാക്വിലിൻ ബിജു (43) ശനിയാഴ്ച രാവിലെയാണ് കിൽക്കെനി സെന്റ് ലൂക്ക്സ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായത്.

രാമപുരം കാണിപ്പിള്ളിൽ കുടുംബാംഗമായ ജാക്ക്വിലിൻ കഴിഞ്ഞ എട്ടു വർഷത്തോളമായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കിൽക്കെനി സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു ജാക്വിലിൻ.ജോയൽ (ജൂനിയർ സെർട്ട് സെക്കൻഡ് ഇയർവിദ്യാർത്ഥി)നാലാം ക്ലാസ് വിദ്യാർത്ഥിയായ ജോവാൻ ,നോയൽ (4 വയസ്) ജോസ്ലിൻ ( 2 വയസ്)എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP