Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമുടി പരിഷ്‌കാരങ്ങളുമായി ഡബ്ലിൻ ബസുകൾ; ബസ് നമ്പറുകളിൽ മാറ്റം വരുന്നതിനൊപ്പം ട്രിപ്പുകളിലും റൂട്ടിലും ഭേദഗതി; ഒപ്പം ടിക്കറ്റ് നിരക്കും ഉയരും

അടിമുടി പരിഷ്‌കാരങ്ങളുമായി ഡബ്ലിൻ ബസുകൾ; ബസ് നമ്പറുകളിൽ മാറ്റം വരുന്നതിനൊപ്പം ട്രിപ്പുകളിലും റൂട്ടിലും ഭേദഗതി; ഒപ്പം ടിക്കറ്റ് നിരക്കും ഉയരും

ഡബ്ലിൻ: അടിമുടി പരിഷ്‌കാരങ്ങളുമായി ഡബ്ലിൻ ബസുകലെ നിരത്തിലിറക്കാൻ നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ തീരുമാനം. ബസുകളുടെ നമ്പറുകൾ പുനർനിർണയിച്ചും ,ട്രിപ്പുകളുടെ എണ്ണം വേഗത്തിലും,റൂട്ടിലും പുനഃക്രമീകരിച്ചും പുതിയ പരിഷ്‌കാരങ്ങൾ വരുത്തുവാനാണ് പദ്ധതി. കൂടാതെ ബസ് നിരക്കിൽ 27% വരെ വർദ്ധനവും വരുത്തും.

വിവിധ റൂട്ടുകളിൽ ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് ചുരുങ്ങിയ നിരക്കിൽ യാത്രചെയ്യാനുള്ള സംവിധാനമാണ് പരിഷ്‌കരണ നടപടികളിൽ ഏറ്റവും ശ്രദ്ധേയമായത്.90 മിനുട്ടിനുള്ളിൽ ഐറിഷ് റെയിൽ,ഡാർട്ട്,ഡബ്ലിൻ ബസ് എന്നീ ഏത് നെറ്റ് വർക്കിൽ യാത്ര ചെയ്താലും ഒരേ ടിക്കറ്റ് നിരക്ക് നൽകിയാൽ മതിയാവും.

സിറ്റി മേഖലകളിൽ കൂടുതൽ ബസുകൾ ഓടിത്തുടങ്ങും.പ്രധാനപ്പെട്ട റൂട്ടുകളിലേ ഓരോ സ്റ്റോപ്പിലും പരമാവധി ഏഴര മിനിറ്റുകൾക്കുള്ളിൽ ഒരു ബസ് വരുന്നുണ്ടെന്നു ഉറപ്പാക്കും.സിറ്റി മേഖലയിൽ 11 പുതിയ ബസ് റൂട്ടുകളിലാവും ഈ സൗകര്യം ഉണ്ടാവുക.

ഇപ്പോഴുള്ള എല്ലാ ബസ് നമ്പറുകളും(46a,25a,76b എന്നിങ്ങനെയുള്ള നമ്പരുകൾ)പൂർണ്ണമായും മാറും.പകരം ഏത് പ്രധാന റൂട്ടിലേക്കാണ് സർവീസ് നടത്തുന്നത് എന്ന് സൂചിപ്പിക്കുന്ന A മുതൽ G വരേയ്ക്കുള്ള അക്ഷരങ്ങളും,അവ കടന്നു പോകുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്ന നമ്പറുകളും പകരം ചേർക്കും.

സെപ്റ്റംബർ 16 വരെ നീണ്ടു നിൽക്കുന്ന അഭിപ്രായ രൂപീകരണങ്ങൾക്ക് ശേഷം ആവശ്യമെങ്കിൽ ഭേദഗതികളോടെ പദ്ധതി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ഷെയിൻ റോസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP