Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിൻ സീറോ മലബാർ സഭ ബൈബിൾ കലോൽസവം 28ന്

ഡബ്ലിൻ സീറോ മലബാർ സഭ ബൈബിൾ കലോൽസവം 28ന്

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ രണ്ടാമത്  ബൈബിൾ കലോൽസവം  സെപ്റ്റംബർ  28 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ 7.00 വരെ ആഘോഷിക്കുന്നതാണ്. ബൂമൗണ്ട് ആർട്ടൈൻ ഹാളിൽ വച്ചാണ് പ്രോഗ്രാം അവതരിപ്പിക്കപെടുന്നത്.
ഡബ്ലിൻ സിറോ മലബാർ സഭക്ക് ഡബ്ലിനിൽ 9 സെന്ററുകളാനുള്ളത്. ഈ ഒൻപത് സെന്ററുകളെയും ഉൾപ്പെടുത്തികൊണ്ടുള്ള ബൈബിൾ കലാവിരുന്നാണ് ബൈബിൾ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സെന്ററിനും 20  മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാൻ നല്കിയിരിക്കുന്നത്. 100 കുടുംബങ്ങളിൽ കൂടുതലുള്ള മാസ്സ് സെന്ററുകൾക്ക് ആവശ്യമെങ്കിൽ 30 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്.

ഡബ്ലിൻ സീറോ മലബാർ സഭയിലെ വളർന്നു വരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്. ജൂനിയർ സെർട്ട്, ലീവിങ് സെർട്ട് എന്നിവയിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തിൽ ആദരിക്കുന്നതാണ്. ലിവിങ്ങ്  സെർട്ടിൽ 500 അതിനുമുകളിൽ പോയിന്റ്‌സ്, ജൂനിയർ സെർട് ഹയർ േ്രഗഡിൽ  അഞ്ച് അതിനു മുകളിൽ എ പ്ലസ്  നേടിയ  കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി സീൽ ചെയ്ത കവറിൽ പോസ്റ്റിലോ, കൈവശമായോ സിറോ മലബാർ ചാപ്ലൈൻസിലെ  ഏല്പിക്കണമെന്ന് ഓർമിപ്പിക്കുന്നു.

ബൈബിൾ കലോൽസവത്തിലും പങ്കുചേർന്ന് കൂട്ടായിമയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും 28 ന് ബുമൊണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊൻകാട്ടിൽ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP