Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 കിലോമീറ്റർ വേഗതയിൽ കൂടുതൽ സഞ്ചരിക്കുന്ന ഇ-സ്‌കൂട്ടറുകൾക്ക് 2500 യൂറോ വരെ പിഴ ഉറപ്പ്; അയർലന്റിൽ ഇ സ്‌കൂട്ടർ റൈഡുകാർക്ക് നിയന്ത്രണങ്ങളുമായി പുതിയ നിയമം ഉടൻ

25 കിലോമീറ്റർ വേഗതയിൽ കൂടുതൽ സഞ്ചരിക്കുന്ന ഇ-സ്‌കൂട്ടറുകൾക്ക് 2500 യൂറോ വരെ പിഴ ഉറപ്പ്; അയർലന്റിൽ ഇ സ്‌കൂട്ടർ റൈഡുകാർക്ക് നിയന്ത്രണങ്ങളുമായി പുതിയ നിയമം ഉടൻ

സ്വന്തം ലേഖകൻ

യർലന്റിൽ ഇ സ്‌കൂട്ടർ റൈഡുകാർക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമം ഉടൻ നടപ്പിലാകും.റോഡ് ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തി ഇ-സ്‌കൂട്ടറുകൾക്ക് പിഴ ചുമത്താനാണ് നീക്കം. പുതിയ നിയമം പാസാകുന്നതോടെ 25 കിലോമീറ്റർ വേഗതയിൽ കൂടുതൽ സഞ്ചരിക്കുന്ന ഇ-സ്‌കൂട്ടറുകൾക്ക് 2500 യൂറോ വരെ പരമാവധി പിഴ ഈടാക്കും.

ഐറിഷ് റോഡുകളിൽ നിയന്ത്രങ്ങളില്ലാതെ പാഞ്ഞടുക്കുന്ന ഇ-സ്‌കൂട്ടറുകൾ കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് ഇവയെ നിയന്ത്രിക്കാൻ പിഴ ചുമത്തുന്നത്.ഇ-സ്‌കൂട്ടറുകൾ 40 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കുന്നത് വൻ അപകടങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.

വേഗത നിയന്ത്രണം തെറ്റിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ 1000 യൂറോയും രണ്ടാം തവണയും ഇതേ തെറ്റ് ആവർത്തിച്ചാൽ 2500 യൂറോ പിഴയും ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP