Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയർലന്റ് സ്‌കൂളുകളിലെ ഈസ്റ്റ് അവധികൾ വെട്ടിച്ചുരുക്കാൻ അധികൃതർ; എമ്മ ചുഴലികാറ്റ് മൂലം മുടങ്ങിയ ക്ലാസുകൾക്ക് പകരമായി ശനിയാഴ്‌ച്ചയടക്കം പ്രവർത്തിക്കാൻ നിർദ്ദേശം; തീരുമാനത്തിനെതിരെ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ രംഗത്തെത്തിയപ്പോൾ അനുകൂല നിലപാടുമായി പേരന്റ് കൗൺസിൽ

അയർലന്റ് സ്‌കൂളുകളിലെ ഈസ്റ്റ് അവധികൾ വെട്ടിച്ചുരുക്കാൻ അധികൃതർ; എമ്മ ചുഴലികാറ്റ് മൂലം മുടങ്ങിയ ക്ലാസുകൾക്ക് പകരമായി ശനിയാഴ്‌ച്ചയടക്കം പ്രവർത്തിക്കാൻ നിർദ്ദേശം; തീരുമാനത്തിനെതിരെ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ രംഗത്തെത്തിയപ്പോൾ അനുകൂല നിലപാടുമായി പേരന്റ് കൗൺസിൽ

ഡബ്ലിൻ: എമ്മ കൊടുങ്കാറ്റിന്റെ സമയത്ത് നഷ്ടമായ സ്‌കൂൾ പ്രവൃത്തി ദിനങ്ങൾക്ക് പകരമായി ഈസ്റ്റർ അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം.മാർച്ച് 23 വെള്ളിയാഴ്ചയാണ് നിലവിലുള്ള ക്രമം അനുസരിച്ച് സ്‌കൂൾ അടയ്‌ക്കേണ്ടത്.എന്നാൽ ആവശ്യമെങ്കിൽ പെസഹാ ബുധനാഴ്ച്യായ മാർച്ച് 28 വരെ സ്‌കൂളുകൾ പ്രവർത്തിപ്പിക്കാമെന്നാണ് പുതിയ നിർ്ദേശമുള്ളത്

എന്നാൽ ഈ നിർദ്ദേശത്തിനെതിരെ ഐറിഷ് നാഷണൽ ടീച്ചേർസ് ഓർഗനൈസേഷൻ രംഗത്തെത്തിയിട്ടുണ്ട്.ഇത്തരത്തിൽ പെട്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത് തെറ്റായ നടപടി ആണെന്നാണ് ഇവർ ആരോപിക്കുന്നത്.എന്നാൽശനിയാഴ്ചകളിലും സ്‌കൂളുകൾ പ്രവർത്തി ദിനങ്ങളാക്കുന്നതിനെ അനുകൂലിക്കുമെന്ന് നാഷണൽ പരെന്റ്സ് കൗൺസിൽ ഡയറക്ടർ അറിയിച്ചു.

സ്റ്റോം എമ്മ കടന്നുപോയതിനെ തുടർന്ന് ആഴ്ചകളോളം സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാലാണ് പുതിയ തീരുമാനം. അക്കാദമിക് ദിനങ്ങൾ കുറയുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ മോശമായി ബാധിക്കുമെന്നും പേരന്റ്സ് കൗൺസിൽ ഡയറക്ടർ അറിയിച്ചു.

2017 സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം, അടിയന്തിര ഘട്ടങ്ങളിൽ നൽകപ്പെടുന്ന അവധിക്ക് പകരമായി പ്രവൃത്തി സമയം കണ്ടെത്തുന്നത് സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. സ്‌കൂൾ ടൂർ ഒഴിവാക്കിയും പരീക്ഷ ദിവസങ്ങളിൽ മാറ്റം വരുത്തിയും കൂടുതൽ പ്രവൃത്തി ദിനങ്ങൾ കണ്ടെത്താനാകും.അതോടൊപ്പം ഫെബ്രുവരി യിലെ മിഡ് ടെം ബ്രേക്കിൽ നിന്നോ ഈസ്റ്റർ അവധിയിൽ നിന്നോ പ്രവൃത്തി ദിവസങ്ങൾ കണ്ടെത്താമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP