Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിനിൽ മരിച്ച മലയാളി നഴ്‌സിന് ഇന്ന് മലയാളി സമൂഹം വിട നല്കും; ഇന്ന് റോയൽ ആശുപത്രി ചാപ്പലിലും നാളെ ലൂക്കനിലും പൊതുദർശനം; തൊടുപുഴ സ്വദേശിനിയുടെ സംസ്‌കാരം 20 ന് നാട്ടിൽ

ഡബ്ലിനിൽ മരിച്ച മലയാളി നഴ്‌സിന് ഇന്ന് മലയാളി സമൂഹം വിട നല്കും; ഇന്ന് റോയൽ ആശുപത്രി ചാപ്പലിലും നാളെ ലൂക്കനിലും പൊതുദർശനം; തൊടുപുഴ സ്വദേശിനിയുടെ സംസ്‌കാരം 20 ന് നാട്ടിൽ

ഡബ്‌ളിൻ: ഡബ്ലിനിൽ അർബുദം ബാധിച്ച് മരണത്തിന് കീഴടക്കിയ മലയാളി നഴ്‌സിന് ഇന്ന് മലയാളി സമൂഹം അന്ത്യയാത്ര മലകും. ലൂക്കനിൽ താമസിച്ചിരുന്ന സാജു ഉഴുന്നാലിലിന്റെ (ചെമ്പനാനിക്കൽ) ഭാര്യ ഹെലൻ സാജുവിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ നാല് മണി വരെ പരേത ജോലി ചെയ്തിരുന്ന ഡോണിബ്രൂക്കിലെ റോയൽ ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കും. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അവസാനമായി വിട നല്കാൻ അവസരമൊരുക്കിയ ശേഷം നാളെ ലൂക്കനിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പരേതയുടെ ആത്മശാന്തിക്കായുള്ള വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.പത്ത് വർഷത്തോളം സ്‌ററാഫ് നഴ്‌സായിരുന്ന തങ്ങളുടെ സഹപ്രവർത്തകയ്ക്ക് റോയൽ ഹോസ്പിറ്റലിലെ നഴ്‌സുമാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരമർപ്പിച്ച് യാത്രാമൊഴിയേകും.

തുടർന്ന് ബുധനാഴ്ച വൈകിട്ട് ലൂക്കനിൽ ആദരാഞ്ജലി അർപ്പിക്കാം. വൈകിട്ട് 6 മണി മുതൽ 8 മണി വരെ ലൂക്കനിലെ ഡിവൈൻ മേഴ്‌സി ദേവാലയത്തിലും ഹെലന് അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ നടത്തപ്പെടുന്ന അനുസ്മരണബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും സീറോ മലബാർ സഭയിലെയും, സഹോദര സഭകളിലെയും വൈദീകർ നേതൃത്വം നൽകും.

ഡബ്‌ളിൻ ഡോണിബ്രൂക്കിലെ റോയൽ ഹോസ്പിറ്റലിലെ സ്‌ററാഫ് നഴ്‌സായിരുന്ന പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലിൽ (ചെമ്പനാനിക്കൽ) ഹെലൻ സാജു(43) വെള്ളിയാഴ്ച വൈകുന്നേരമാണ് അർബുദരോഗത്തെ തുടർന്ന് നിര്യാതയായത്. തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്.ലൂക്കനിലെ എൽസ് ഫോർട്ടിൽ താമസിക്കുന്ന സാജു ഉഴുന്നാലാണ് ഹെലന്റെ ഭർത്താവ്. മക്കൾ സചിൻ സബീൻ എന്നിവർ.സംസ്‌കാരം 20 ന് ഞായർ ഉച്ചകഴിഞ്ഞു രാമപുരം കുറിഞ്ഞി പള്ളിയിൽ നടക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP