Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർദ്ധിച്ച വരുന്ന ചൂടിൽ അയർലണ്ടിൽ ജലക്ഷാമം വർധിക്കുന്നു; ഹോസ് പൈപ്പ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, വാട്ടർഫോർഡ്, കോർക്ക്, ലിമെറിക്ക് തുടങ്ങി16 കൗണ്ടികളിൽ നിരോധനം

വർദ്ധിച്ച വരുന്ന ചൂടിൽ അയർലണ്ടിൽ ജലക്ഷാമം വർധിക്കുന്നു; ഹോസ് പൈപ്പ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, വാട്ടർഫോർഡ്, കോർക്ക്, ലിമെറിക്ക് തുടങ്ങി16 കൗണ്ടികളിൽ നിരോധനം

 

ഡബ്ലിൻ: വർദ്ധിച്ച വരുന്ന ചൂടിൽ അയർലണ്ടിൽ ജലക്ഷാമം രൂക്ഷമായതോടെ ഹോർസ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വെള്ളം ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡബ്ലിൻ, ലോത്ത്, മീത്ത്, കിൽഡെയർ, കിൽകെന്നി, ലാവോസ്, ഓഫലി, വെസ്റ്റ് മീത്ത്, കാർലോ, വിക്കലോ, വെക്സ്‌ഫോർഡ്, വാട്ടർഫോർഡ്, കോർക്ക്, കെറി, ലിമെറിക്ക് മിറ ടിപ്പററി എന്നിവിടങ്ങളിലാണ് ഹോസ് പൈപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിലും മഴ കുറയുമെന്ന പ്രവചനം പുറത്ത് വന്നിരിക്കുന്നതിനാൽ കൂടുതൽ ജലക്ഷാമമുണ്ടാകുമെന്നും അയർലണ്ട് അടുത്തകാലത്തായി കടുത്ത ജലക്ഷാമം നേരിടുന്നുവെന്നാണ് ഐറിഷ് വാട്ടർ വെളിപ്പെടുത്തുന്നത്. ഹോസ് പൈപ്പ് ഉപയോഗം, കാർ കഴുകൽ, പെഡലിങ്, ബോട്ട് കഴുകൽ തുടങ്ങിയവക്ക് വെള്ളം ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ പിഴ ചുമത്തും. ഐറിഷ് വാട്ടർ ആക്ട് 2007 ലെ സെക്ഷൻ 56 ഉപയോഗിച്ച് നിയന്ത്രണ നിയമങ്ങൾ തെറ്റിക്കുന്നവർക്കതിരെ കർശന നിയമ നടപടിയും, 125 യൂറൊ പിഴയും നൽകേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP