Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാനവട്ട ഒത്തുതീർപ്പ് ചർച്ചയും ഫലം കണ്ടില്ല; നാളെ ആരോഗ്യ മേഖലയെ സ്തംഭിഭിച്ച് ഹോസ്പിറ്റൽ ജീവനക്കാരുടെ സമരം; സമരത്തിനറങ്ങുക പതിനായിരത്തോളം വരുന്ന ജീവനക്കാർ; സമരം പ്രഖ്യാപിച്ചത് ശമ്പളം വർദ്ധിപ്പിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്

അവസാനവട്ട ഒത്തുതീർപ്പ് ചർച്ചയും ഫലം കണ്ടില്ല; നാളെ ആരോഗ്യ മേഖലയെ സ്തംഭിഭിച്ച് ഹോസ്പിറ്റൽ ജീവനക്കാരുടെ സമരം; സമരത്തിനറങ്ങുക പതിനായിരത്തോളം വരുന്ന ജീവനക്കാർ; സമരം പ്രഖ്യാപിച്ചത് ശമ്പളം വർദ്ധിപ്പിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്

ശുപത്രി പ്രവർത്തനം സ്തംഭിഭിച്ച് കൊണ്ട് നാളെ ആശുപത്രി ജീവനക്കാർ സമരത്തിനിറങ്ങുമെന്ന് ഉറപ്പായതോടെ രോഗികൾ അടക്കം ജനങ്ങൾ ആശങ്കയിലാണ്. രാജ്യത്തെ പതിനായിരത്തോളം വരുന്ന ജനറൽ ഹെൽത്ത് സപ്പോർട്ട് ജീവനക്കാർ ആണ് നാളെ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരം ഒഴിവാക്കാൻ വർക്ക് പ്ളേസ് റിലേഷൻ കമ്മീഷൻ നടത്തിയ ചർച്ചകൾ ഒത്തു തീർപ്പാവാതെ പിരിഞ്ഞതോടെയാണ് നാളെ ജീവനക്കാർ സമരത്തിനിറങ്ങുക. ഹെൽത്ത്, കെയർ അസിസിസ്റ്റുമാർ,കാറ്ററിങ് ജീവനക്കാർ,പോർട്ടർമാർ തുടങ്ങി എല്ലാ സപ്പോർട്ട് ജീവനക്കാരും വ്യാഴാഴ്ചത്തെ സമരത്തിൽ അണിചേരുമെന്ന് ജീവനക്കാരുടെ സംഘടനയായ സിപ്റ്റു (Siptu) അറിയിച്ചു.

രാജ്യത്തെ 38 ആശുപത്രികളിലും,ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന ലാബറട്ടറി അസിസ്റ്റന്റുമാർ,ടെക്‌നിഷ്യന്മാർ എന്നിവരും സമരത്തിൽ പങ്കു ചേരുന്നതോടെ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഭാഗീകമായി മുടങ്ങും.

ജോബ് ഇവാല്യൂവേഷൻ സ്‌കീം പ്രകാരം ജീവനക്കാരുടെ നിലവിലുള്ള ജോലി ഘടനയിൽ വർദ്ധനവ് വരുത്തിയാൽ മാത്രമേ ശമ്പളവർദ്ധനവ് നൽകുകയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇപ്പോൾ നിർദേശിക്കുന്ന ശമ്പള വർദ്ധനവിൽ ജീവനക്കാർ തൃപ്തരല്ല.2017 ൽ വർദ്ധിപ്പിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത 3000 യൂറോയുടെ വാർഷിക വർദ്ധനവെങ്കിലും എല്ലാ ജീവനക്കാർക്കും നൽകണമെന്ന ഉറച്ച നിലപാടിലാണ് ജീവനക്കാർ.സർക്കാരാവട്ടെ മുൻ നിലപാടുകളിൽ നിന്നും കുറഞ്ഞ ശമ്പളഘടനയെ ഇപ്പോൾ നൽകുമെന്ന് ഉറപ്പ് നല്കുന്നുള്ളു.മാത്രമല്ല ജോബ് ഇവാല്യൂവേഷൻ സ്‌കീമിന്റെ മറ്റു വ്യവസ്ഥകൾ കർശനമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP