Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിന്റർ അടുക്കുമ്പോഴേയ്ക്കും 440 അധിക ബെഡുകൾ അനുവദിച്ചേക്കും; പ്രതീക്ഷയോടെ ആരോഗ്യരംഗം

വിന്റർ അടുക്കുമ്പോഴേയ്ക്കും 440 അധിക ബെഡുകൾ അനുവദിച്ചേക്കും; പ്രതീക്ഷയോടെ ആരോഗ്യരംഗം

ഡബ്ലിൻ:   വിന്റർ സീസണിലെ തിരക്ക് കുറയ്ക്കാൻ 440 അധിക ബെഡുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ഇ ചീഫ് ടോണി ഒ ബ്രെയ്ൻ പറഞ്ഞു. വിന്റർ സീസണിൽ ബെഡ്ഡുകളുടെ അഭാവം മൂലം  എമർജൻസി ഡിപ്പാർട്ട്‌മെന്റ് പ്രതിസന്ധി നേരിടുമെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.  ഐഎൻഎംഒയുടെ റിപ്പോർട്ട് അനുസരിച്ച് 434 രോഗികളാണ് അയർലന്റിലെ വിവിധ ആശുപത്രികളിലായി ബെഡിനായി കാത്തിരിക്കുന്നത്. ബെഡ്ഡുകൾക്കു വേണ്ടി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന കാര്യം ഒ ബ്രയ്‌നും അംഗീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ ജോയ്ന്റ് കമ്മറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് വ്യക്തമാക്കിയത്. 300 അധിക ബെഡുകൾ ഒരുക്കാനുള്ള നടപടികൾ ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗികളുടേയും തങ്ങളുടേതു തന്നേയും ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഐഎൻഎംഒ വ്യക്തമാക്കി. നഴ്‌സ് ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുക, എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ പൂർണ സഹകരണം നൽകുക, ഡിപ്പാർട്ട്‌മെന്റിൽ ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുക , തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു എക്‌പേർട്ട് റിവ്യൂവും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ആരോഗ്യ മന്ത്രി ലിയോ വരാഡ്കറുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തുമെന്നും ഐഎൻഎംഒ അറിയിച്ചിട്ടുണ്ട്. അധികം ബെഡുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നവംബർ ഒന്നോടെ ഇത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP