Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിനിലെ ഇന്ത്യൻ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യക്കാരന് ഭക്ഷണം നിഷേധിച്ചതായി പരാതി; രവീസ് കിച്ചൻ ഉടമയിൽ നിന്ന് 3000 യൂറോ പിഴ ഈടാക്കി കോടതി; ആരോപണം നിഷേധിച്ച് വിധിയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഹോട്ടലുടമ

ഡബ്ലിനിലെ ഇന്ത്യൻ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യക്കാരന് ഭക്ഷണം നിഷേധിച്ചതായി പരാതി; രവീസ് കിച്ചൻ ഉടമയിൽ നിന്ന് 3000 യൂറോ പിഴ ഈടാക്കി കോടതി; ആരോപണം നിഷേധിച്ച് വിധിയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഹോട്ടലുടമ

സ്വന്തം ലേഖകൻ

ബ്ലിനിലെ ഇന്ത്യൻ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യക്കാരന് ഭക്ഷണം നിഷേധിച്ചതായി പരാതിയിൽ ഇന്ത്യൻ ഹോട്ടൽ ഉടമയ്ക്ക് പിഴ.ഇന്ത്യാക്കാരനായ ഉപഭോക്താവിന് ഭക്ഷണം നൽകാൻ വിസമ്മതിച്ച, ഇന്ത്യക്കാരൻ തന്നെയായ ഹോട്ടൽ ഉടമയ്ക്ക്, മൂവായിരം യൂറോയുടെ പിഴ ശിക്ഷ.ഡബ്ലിൻ 4 ലെ ഇന്ത്യൻ റെസ്റ്റോറന്റ് ആയ രവി കിച്ചൺ ഉടമയ്‌ക്കെതിരെയാണ് കോടതി പിഴ വിധിച്ചത്. ഹോട്ടലുടമ 3000 യൂറോ അടക്കാനാണ് വിധിച്ചത്.

2018 ജൂലൈ 10 ന് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മായനക്ക് ഭട്‌നാക്കർ എന്ന ഇന്ത്യക്കാരൻ രണ്ട് കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഇന്ത്യക്കാരാനായ ഹോട്ടൽ ഉടമ ഭക്ഷണം നിരസിച്ചു എന്നാണ് കേസ്.താൻ ഇന്ത്യക്കാരനാണെന്നും വംശത്തിന്റെ അടിസ്ഥാനത്തിൽ സേവനം നിഷേധിച്ചുവെന്നും തെളിവുകളുടെ പിന്തുണയോടെ ഭട്‌നഗർ ഡബ്ല്യുആർസിയിൽ വാദിച്ചു.

, ഉച്ചഭക്ഷണത്തിന് പരിമിതമായ സമയം ഉള്ളതിനാൽ പെട്ടന്ന് ഭക്ഷണം നൽകുമോ എന്ന ചോദ്യത്തിന് മെനുവുമായി എത്തിയ ഹോട്ടൽ ഉടമ പുച്ഛ ഭാവത്തിലാണ് പ്രതീകരിച്ചതെന്ന് അദ്ദേഹം കമ്മീഷനിൽ വിശദീകരിച്ചു. ചോദ്യത്തിന് ഉത്തരം നൽകാതെ കട ഉടമ, താൻ ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചതായി ഭട്നഗർ ആരോപിച്ചു.ഇന്ത്യാക്കാരനാണ് എന്ന് താൻ പറഞ്ഞപ്പോൾ, ഇന്ത്യക്കാർക്ക് തങ്ങളുടെ ഹോട്ടലിൽ സേവനം നൽകുന്നില്ലെന്നും എഴുന്നേറ്റു പോകാനും ആവശ്യപ്പെട്ടതായി ഭട്നഗർ പറയുന്നു..

രവി ശുക്ക്ള എന്നായാളുടെ ഉടമസ്ഥതയിലുള്ളതാണ് ബാൾസ് ബ്രിഡ്ജിലെ രവീസ് കിച്ചൻ,കോടതിയിൽ നിന്നും അറിയിപ്പ് ലഭിക്കാത്തതിനാൽ താൻ കേസിന്റെ ഹിയറിംഗിന് പോലും പോയില്ലെന്ന് ഹോട്ടൽ ഉടമ പറയുന്നു.എന്നാൽ വിധിയ്‌ക്കെതിരെ അപ്പീൽ നൽകുമെന്ന് രവി പറഞ്ഞു.

ഭക്ഷണം നിരസിക്കുക വഴി തുല്യാവകാശ നിയമം ലംഘിക്കുകയാണ് റസ്റ്റോറന്റ് ഉടമ ചെയ്തതെന്ന പരാതിക്കാരന്റെ ആവലാതി ശരി വെച്ച വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനാണ് (ഡബ്ല്യുആർസി) ശിക്ഷ നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP