Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 70 ആയി ഉയർന്നു; സ്‌കൂളുകളും കോളേജുകളും അടക്കം ഇന്ന് മുതൽ അടഞ്ഞ് കിടക്കും; പൊതുസമ്മേളനങ്ങൾ അടക്കം റദ്ദാക്കി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി അയർലന്റും

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 70 ആയി ഉയർന്നു; സ്‌കൂളുകളും കോളേജുകളും അടക്കം ഇന്ന് മുതൽ അടഞ്ഞ് കിടക്കും; പൊതുസമ്മേളനങ്ങൾ അടക്കം റദ്ദാക്കി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി അയർലന്റും

സ്വന്തം ലേഖകൻ

യർലണ്ടിലെ കൊറോണവൈറസ് ബാധിതരുടെ എണ്ണം എഴുപതായി വർദ്ധിച്ചു. ഇന്ന് മാത്രം പുതിയ 23 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്.അയർലണ്ടിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ശിശു സംരക്ഷണ സൗകര്യങ്ങളും ഇന്ന് മുതൽ അടഞ്ഞ് കിടക്കും.നൂറിലധികം ജനങ്ങൾ കൂടുന്ന എല്ലാ ഇൻഡോർ ബഹുജന സമ്മേളനങ്ങളും ,അഞ്ഞൂറിലധികം ആളുകൾ ചേരുന്ന പൊതു ബഹുജന സമ്മേളനങ്ങളും റദ്ദാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

നാളെ മുതൽ മാർച്ച് 29 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.
പ്രധാനമന്ത്രി ലിയോ വരദ്കർ വാഷിങ്ടണിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധ്യമായ ജോലികൾ വീട്ടിലിരുന്ന് ചെയ്യണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചു.

ലീവിങ് സെർട്ട്, ജൂനിയർ സെർട്ട് വപരീക്ഷകൾ മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മാർച്ച് 23 നും ഏപ്രിൽ 3 നും ഇടയിലാണ് അവ നടക്കാനിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP