Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലന്റ് കടന്ന് പോകുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടിലൂടെ; പല സ്ഥലങ്ങളിലും താപനില 32 ഡിഗ്രിയിലേക്ക് ഉയർന്നു; ദിവസങ്ങളായി കനത്ത ചൂട് തുടങ്ങിയതോടെ പലയിടത്തും വെള്ളത്തിനും നിയന്ത്രണം

അയർലന്റ് കടന്ന് പോകുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടിലൂടെ; പല സ്ഥലങ്ങളിലും താപനില 32 ഡിഗ്രിയിലേക്ക് ഉയർന്നു; ദിവസങ്ങളായി കനത്ത ചൂട് തുടങ്ങിയതോടെ പലയിടത്തും വെള്ളത്തിനും നിയന്ത്രണം

രാജ്യം കടന്ന് പോകുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടൻ ദിനങ്ങളിലൂടെയെന്ന് റിപ്പോർട്ട്. പലയിടത്തും ചൂട് 32 ഡിഗ്രിയിലേക്ക് ഉയർന്നതോടെ പലയിടത്തും ജലക്ഷാമവും നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് 30 ഡിഗ്രിക്ക് മേൽ തുടരുകയാണ്.

1976 ലെ വരൾച്ചയ്ക്ക് സമാനമായ അവസ്ഥയാണ് രാജ്യത്ത് സംജാതമാകുന്നത് എന്നാണ് മെറ്റ് ഏറാൻ രണ്ട് ദിവസം മുമ്പ് തന്നെ സൂചന നല്കിയിരുന്നു.താപനില ഉയർന്നതിനെ തുടർന്ന് പ്രഖ്യാപിച്ച യെല്ലോ അലേർട്ട്‌വെള്ളിയാഴ്ച രാത്രി വരെ തുടരും.എന്നാൽ റെഡ് അലെർട്ടിലേക്ക് രാജ്യം മാറുന്നതിനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വെള്ളത്തിന്റെ ഉപയോഗം കൂടുകയും,സംഭരണികളിൽ വെള്ളം കുറയുകയും ചെയ്യുന്നത് ഭീതിതമായ അന്തരീക്ഷത്തിലേക്കാണ് നീങ്ങുന്നത് എന്ന് ഇന്നലെ ഐറിഷ് വാട്ടർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.ജനങ്ങൾ ജല ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

അതിലോൺ, കിൽകെന്നി, ലോങ്‌ഫോർഡ്, നോർത്ത് ഡബ്ലിൻ തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ലോംഗ് ഫോർഡിൽ ഇന്നലെ മുതൽ വലിയ ടാങ്കറുകളിൽ ജലവിതരണം തുടങ്ങികഴിഞ്ഞു.നഗര മേഖലയിൽ രാത്രി 10 മുതൽ രാവിലെ 7 വരെ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

അത് ലോൺ,പോർട്ട് ലീഷിലെ വോൾഫ് ഹിൽ,ദി സ്വാൻ,ഡൂണി എന്നിവിടങ്ങളിലും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.ഡോണഗേൽ ,ഗോൾവേ,ലീമെറിക്ക്,നഗരമേഖലകളിലും ഡബ്ലിന്റെ പ്രാന്ത പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ ജലനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ഐറിഷ് വാട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ജലവിനിയോഗം കുറയ്ക്കണ മെന്നും,ലീക്കുകൾ ഒഴിവാക്കി വെള്ളം സംരക്ഷിക്കണമെന്നും ഐറിഷ് വാട്ടർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP