Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലന്റിനെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കൊടുങ്കാറ്റും പേമാരിയും തുടരുന്നു; അലിക്ക് പിന്നാലെയെത്തിയ ബ്രോണ കടന്ന് പോയത് ശാന്തമായി; ഏഴോളം കൗണ്ടികളിൽ യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ; ദുരിതം മാറാതെ ഐറിഷ് ജനത

അയർലന്റിനെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കൊടുങ്കാറ്റും പേമാരിയും തുടരുന്നു; അലിക്ക് പിന്നാലെയെത്തിയ ബ്രോണ കടന്ന് പോയത് ശാന്തമായി; ഏഴോളം കൗണ്ടികളിൽ യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ; ദുരിതം മാറാതെ ഐറിഷ് ജനത

ടിക്കടി ഉണ്ടാകുന്ന കനത്ത കാറ്റിലും മഴയും ഉണ്ടാക്കിയ ദുരിതം മൂലം കഷ്ടപ്പെടുകയാണ് ഐറിഷ് ജനത. അലി കൊടുങ്കാറ്റിന് പിന്നാലെയെത്തിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെയാണ് കടന്നുപോയ ആശ്വാസത്തിലാണ് ജനങ്ങൾ.

ശക്തമായ കാറ്റും മഴയുമാണ് ബ്രോണ കൊടുങ്കാറ്റിനെ തുടർന്നുണ്ടായത്. ഇത് ഗതാഗത തടസ്സങ്ങൾ ഉണ്ടാവുകയും പല വിമാനങ്ങളും റദ്ദാക്കപ്പെടുകയും ചെയ്‌തെങ്കിലും വൻ ദുരന്തത്തിലേക്ക് എത്തിക്കാത്തത് ആശ്വാസമായി.തീരപ്രദേശങ്ങളിലാണ് കാറ്റ് ശക്തമായി വീശിയടിച്ചത്. തുടർന്ന് രാത്രിയോടെ നോർത്തേൺ ഇൻഗ്ലണ്ടിലേക്കായി കാറ്റിന്റെ സഞ്ചാര പാത. അതേസമയം ഒന്നിനുപിറകെ ഒന്നായി അയർലണ്ടിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾ ഇനിയും അവസാനിക്കാറായിട്ടില്ല.

അറ്റ്ലാന്റ്‌റിക്കിൽ രൂപമെടുത്ത 'കല്ലം' കൊടുങ്കാറ്റ് നാളെ ഐറിഷ് തീരത്തെത്തുമെന്നാണ് മെറ്റ് ഐറാന്റെ മുന്നറിയിപ്പ്. ഇതോടെ ഞാറാഴ്ച വരെ അയർലണ്ടിനെ കാത്തിരിക്കുന്നത് ശക്തമായ കാറ്റും മഴയും നിറഞ്ഞ ദുഷ്‌കരമായ കാലാവസ്ഥയാണ്.കനത്ത മഴയ്ക്കും 110 മൈൽ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.

കാർലോ,ടിപ്പററി,കിൽക്കെനി,വെക്സ്ഫോർഡ്,കോർക്ക്,വാട്ടർഫോർഡ് എന്നി കൗണ്ടികളിലാണ് ഇന്ന് രാവിലെ 9 മുതൽ രാത്രി 9 വരെ മഴ ശക്തമാവുമെന്ന സൂചനയുള്ളതുകൊണ്ട് യെല്ലോ വാണിങ് നല്കിയിട്ടുണ്ട്.കാറ്റിനൊപ്പം എത്തുന്ന മഴ അയർലണ്ടിൽ അനിശിചിതത്വം സൃഷ്ട്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP