Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ബേബി പെരേപ്പെടൻ മത്സര രംഗത്തേക്ക്; മാർച്ച് നാലിന് പൊതുയോഗം

അയർലണ്ട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ബേബി പെരേപ്പെടൻ മത്സര രംഗത്തേക്ക്; മാർച്ച് നാലിന് പൊതുയോഗം

വിപിൻ ചന്ദ്‌

വരുന്ന മേയിൽ നടക്കാനിരിക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന മലയാളിയായ ആദ്യ രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥി ബേബി പെരേപ്പാടന്റെ വിജയത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മാർച്ച് നാലാം തീയതി വൈകിട്ട് 6 .30 നു ടാലയിലെ പ്ലാസ ഹോട്ടലിൽ വച്ച് മലയാളികളുടെ കൂട്ടായ്മ യോഗം ചേരുന്നു.

പതിറ്റാണ്ടു മാത്രം പ്രായം അവകാശപ്പെടാനുള്ള മലയാളി പ്രവാസത്തിൽ നിന്നും ഭരണകക്ഷി പാർട്ടി വിജയ പ്രതീക്ഷ ഏറെയുള്ള സീറ്റു തന്നെയാണ് പാർട്ടിയുടെ ടാല റെപ് കൂടിയായ ബേബി പെരേപ്പാടന് ഇക്കുറി നൽകിയിരിക്കുന്നത്,മുൻ തിരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ പരിചയവും ഇദ്ദേഹത്തിനുണ്ട്.

രാഷ്ട്രീയം നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി കരുതുന്ന നാം , ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന ഒരു രാഷ്ട്രീയ സംസ്‌കാരമാണ് പിന്തുടരുന്നത് എന്നത് 60 തികഞ്ഞ കേരള ചരിത്രത്തിൽ ഉടനീളം കാണാവുന്നതാണ്.

അയർലണ്ടിൽ നമ്മുടെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ മലയാളികൾക്കുള്ളിൽ തന്നെ ഭൂരിഭാഗവും ഒതുങ്ങുമ്പോൾ, ഇവിടുത്തെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച് ഈ നാടിന്റെ ഭരണരംഗങ്ങളിൽ ഇടപെടാൻ മലയാളിക്ക് ആത്മവിശ്വാസം പകരുന്നതാണ് ബേബി പെരേപ്പാടന്റെ സ്ഥാനാർത്ഥിത്വം.

തിങ്കളാഴ്ച ചേരുന്ന യോഗത്തിന് വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹം ഒന്നടങ്കം പിന്തുണ അറിയിച്ചിട്ടുണ്ട് എന്നത് തന്നെ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മലയാളിയുടെ നിലപാട് വ്യക്തമാക്കുന്നതാണ് .വരും കാല ഐറിഷ് രാഷ്ട്രീയത്തിൽ മലയാളികളുടെ സാന്നിധ്യം ഏതു രീതിയിൽ ഉറപ്പാക്കാം എന്ന് യോഗം ചർച്ച ചെയ്യും .

എല്ലാവരെയും വ്യക്തിപരമായി ക്ഷണിക്കാനുള്ള പരിമിതികൾ മനസ്സിലാക്കി എല്ലാ ജനാധിപത്യ വിശ്വാസികളും ഈ യോഗത്തിൽ എത്തിച്ചേർന്ന് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് ഇതോടൊപ്പം അറിയിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP