Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂനിയർ സെർട്ട് പരീക്ഷയിൽ മികച്ച വിജയവുമായി ഹണി ജോസ്; മലയാളി പെൺകുട്ടി സ്വന്തമാക്കിയത് പതിനൊന്ന് വിഷയങ്ങളിലും എ ഗ്രേഡ്‌

ജൂനിയർ സെർട്ട് പരീക്ഷയിൽ മികച്ച വിജയവുമായി ഹണി ജോസ്; മലയാളി പെൺകുട്ടി സ്വന്തമാക്കിയത് പതിനൊന്ന് വിഷയങ്ങളിലും എ ഗ്രേഡ്‌

സ്വന്തം ലേഖകൻ

ഡബ്ലിൻ: അയർലണ്ടിലെ ജൂനിയർ സെർട്ട് പരീക്ഷയിൽ മികച്ച വിജയം നേടി മലയാളി സമുഹത്തിന്റെ അഭിമാനമായി ഹണി ജോസ്. ഡബ്ലിൻ സ്വോർഡ്‌സിലെ ഡബ്ലിൻ സ്വോർഡ്‌സിലെ ലൊറേറ്റ കോളജ് വിദ്യാർത്ഥിനിയാണ് ഹണി. 11 വിഷയങ്ങളിൽ എ ഗ്രേഡ് നേടിയാണ് ഈ മിടുക്കി പഠനത്തിൽ തന്റെ കഴിവ് തെളിയിച്ചത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 54 പേർക്ക് മാത്രമാണ് എ ഗ്രേഡ് നേടാൻ സാധിച്ചത്. നന്നായി അധ്വാനിച്ചിരുന്നുവെന്നും അതിനാൽ തന്നെ മികച്ച വിജയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഹണി പ്രതികരിച്ചു.

സ്വോർഡ്‌സിൽ ആഹ്ളാദ പെരുമഴ,വിജയം അപ്രതീക്ഷിതമല്ലെന്ന് ഹണി ജോസ്

പരീക്ഷ കഴിഞ്ഞപ്പോൾ മുതൽ പ്രതീക്ഷിച്ചിരുന്ന ഒരു വിജയം തന്നെയാണ് ഹണി ജോസിനെ തേടിയെത്തിയത്.കഠിനാധ്വാനം ചെയ്തത് പാഴാവില്ലെന്ന ശുഭപ്രതീക്ഷ ഹണി റിസൾട്ടെത്തും മുമ്പേ മാതാപിതാക്കളുമായി പങ്കു വെച്ചിരുന്നു.പഠനത്തിന് വേണ്ടി കൃത്യമായ സമയം നീക്കി വെച്ചിരുന്നു.അന്നന്നത്തെ പാഠം പഠിച്ചതിന് പുറമെ കഴിഞ്ഞ വർഷങ്ങളിലെ ക്വസ്റ്റിൻ ബാങ്കിൽ നിന്നുള്ള ചോദ്യങ്ങൾ പലവുരു ആവർത്തിച്ചു ചെയ്തു നോക്കി..ഒരു മികച്ച വിജയം നേടണമെന്ന വാശി മനസ്സിൽ ഉണ്ടായിരുന്നു.ഹണി പറയുന്നു.

ഡബ്ലിൻ എയർപോർട്ടിന് സമീപം താമസിക്കുന്ന കോട്ടയം കല്ലറ പ്ലാപ്പറമ്പിൽ
ജോസ് ചാക്കോയുടെയും,സോളി ജോസിന്റെയും മകളായ ഹണിക്ക് ചാർട്ടേർഡ് അക്കൗണ്ടൻസി ഒരു കരിയറായി സ്വീകരിക്കാനാണ് താത്പര്യം.അതിനുള്ള ഒരുക്കത്തിലാണ് ഹണിയിപ്പോൾ.

ജൂണിയർ സെർട്ട് കഴിഞ്ഞുള്ള ഒരു വർഷം ട്രാൻസിഷൻ ഇയറിനായി കളയേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹണി.പഠനത്തിനുള്ള 'ഫ്ലോ' കളയാതെ ലൊറേറ്റയിലെ ഭൂരിഭാഗം സഹപാഠികളെയും ഉപേക്ഷിച്ച് ഫിഫ്ത്തിലേയ്ക്ക് മാറിയതും അതിന് വേണ്ടി തന്നെ.സ്വോർഡ്‌സ് സീറോ മലബാർ കമ്യൂണിറ്റിയുടെ സജീവാംഗമായ ഹണിയുടെ ഏക സഹോദരൻ ഹെയ്ഡൻ ജൂനിയർ തേർഡ് ഇയർ വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP