Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തോലിക്ക സ്‌കൂളുകളിൽ മാമ്മോദീസ മുങ്ങിയവർക്കു മാത്രം പ്രവേശനമെന്നത് നിർത്തലാക്കും; ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനവുമായി ജോവാൻ ബർട്ടൻ

കത്തോലിക്ക സ്‌കൂളുകളിൽ മാമ്മോദീസ മുങ്ങിയവർക്കു മാത്രം പ്രവേശനമെന്നത് നിർത്തലാക്കും; ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനവുമായി ജോവാൻ ബർട്ടൻ

ഡബ്ലിൻ: ഐറീഷ് മലയാളികൾക്കിടയിൽ അടുത്ത കാലത്ത് ഏറെ വിവാദമുയർത്തിയ മാമ്മോദീസ വിവാദത്തിനു പിന്നാലെ ഇതുസംബന്ധിച്ച് ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനവുമായി സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്ററും ലേബർ പാർട്ടി നേതാവുമായ ജോവാൻ ബർട്ടൻ രംഗത്തെത്തി. അയർലണ്ടിൽ അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ വിജയം കണ്ടാൽ കത്തോലിക്കാ സ്‌കൂളുകളിൽ മാമ്മോദീസ മുങ്ങിയവർക്കു മാത്രം പ്രവേശനം എന്ന നിബന്ധന ഇല്ലാതാക്കുമെന്നാണ് ജോവാൻ ബർട്ടൻ പ്രസ്താവിച്ചിരിക്കുന്നത്.

കൂട്ടുകക്ഷി മന്ത്രിസഭയുടെ നിലവിലുള്ള അബോർഷൻ സംബന്ധിച്ച നയങ്ങളും കത്തോലിക്കാ സ്‌കൂളുകളിലെ പ്രവേശന നിബന്ധനകളുമെല്ലാം തന്നെ പാർട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ലേബർ നേതാവിന്റെ പുതിയ വെളിപ്പെടുത്തൽ.
എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുടെ എണ്ണം 2012-ഓടെ നിലവിലുള്ളതിലും ഇരട്ടിയാക്കാനാണ് ലേബർ പാർട്ടിയുടെ തീരുമാനം.

ഒരു സ്‌കൂൾ പ്രവേശനത്തിനായി കുട്ടികളെ മാമ്മോദീസ മുക്കാൻ മാതാപിതാക്കളെ നിർബന്ധിക്കരുത് എന്നാണ് പാർട്ടി അനുയായികളോട് നടത്തിയ പ്രസംഗത്തിൽ  ജോവാൻ ബർട്ടൻ നിഷ്‌ക്കർഷിച്ചത്. നിലവിൽ പത്ത് പ്രൈമറി സ്‌കൂളുകളിൽ ഒമ്പതെണ്ണവും കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്നവയാണ്. ഇവ മതേതര സ്‌കൂളുകളാക്കാനുള്ള പല ശ്രമങ്ങളും പ്രദേശിക സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

എല്ലാ മതവിഭാഗത്തിൽപെട്ട കുട്ടികളും പഠിക്കുന്നതായി 100 സ്‌കൂളുകളോളമുണ്ടെങ്കിലും ഇതിന്റെ എണ്ണം  ഇരട്ടിയാക്കാനാണ് ലേബർ പാർട്ടിയുടെ ലക്ഷ്യം. കത്തോലിക്കാ സ്‌കൂളുകളിൽ പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നതിനായി മാതാപിതാക്കൾ കുട്ടികളെ മാമ്മോദീസാ മുക്കുന്നുണ്ട് എന്നതിന് ശക്തമായ തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതാനും നാൾ മുമ്പ് ഐറീഷ് മലയാളിയായ രൂപേഷ് പണിക്കർ തന്റെ മകൾക്ക് സ്‌കൂൾ അഡ്‌മിഷനു വേണ്ടി ഇറങ്ങിത്തിരിച്ചപ്പോഴാണ് കത്തോലിക്കനല്ലാത്തതിന്റെ വില തിരിച്ചറിഞ്ഞത്. ഡബ്ലിൻ കാന്റ്‌റീനിയിലെ ഒരു കത്തോലിക്കാ സ്‌കൂളിലാണ് രൂപേഷിനോട് കുട്ടിയെ മാമ്മോദീസാ മുക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞത്. ഇതിന്റെ പേരിൽ രൂപേഷ് പ്രവാസികളേയും സ്വദേശികളേയും കൂട്ടി ഡബ്ലിനിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിന്റെ നയത്തിനെതിരേ രൂപേഷ് അയർലണ്ടിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP