Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗിൾ പേരന്റ്‌സ് വെൽഫെയർ പേമെന്റുകൾ വെട്ടിച്ചുരുക്കാനുള്ള നടപടി ഇപ്പോഴില്ല

സിംഗിൾ പേരന്റ്‌സ് വെൽഫെയർ പേമെന്റുകൾ വെട്ടിച്ചുരുക്കാനുള്ള നടപടി ഇപ്പോഴില്ല

ഡബ്ലിൻ: സിംഗിൾ പേരന്റ്‌സിന് നൽകുന്ന വെൽഫെയർ പേമെന്റുകൾ കട്ട് ചെയ്യാനുള്ള നടപടി തൽക്കാലമില്ലെന്ന് മിനിസ്റ്റർ ഫോർ സോഷ്യൽ പ്രൊട്ടക്ഷൻ ജോവാൻ ബർട്ടൻ പ്രസ്താവിച്ചു. പാവപ്പെട്ട 28,000 കുടുംബങ്ങൾക്ക് ഇത് ഗുണകരമാകും. കുട്ടികളുള്ള കുടുംബങ്ങളാണിതിലധികവും. ജനുവരിയിൽ മാത്രമെ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയുള്ളൂ.

ഇപ്പോൾ വൺ പാരന്റ് പേമെന്റ് ലഭിക്കുന്നവർക്ക് ജോലി ചെയ്യാനും ആഴ്ചയിൽ 90 യൂറോ സമ്പാദിക്കാനും ഫുൾ വെൽഫെയർ എൻടൈറ്റിൽമെന്റ് നിലിനിർത്താനും കഴിയുന്നുണ്ട്. എന്നാൽ 2015 ജനുവരിയിൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതോടെ വൺ പാരന്റ് ഫാമിലി പേമെന്റ് ലഭിക്കുന്നയാൾക്ക് ആഴ്ചയിൽ ജോലി ചെയ്ത് സമ്പാദിക്കാവുന്ന തുക 75 യൂറോയായി ചുരുക്കം. 2016ൽ ഇത് 60 യൂറോയായി ചുരുക്കാനും പദ്ധതിയുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച പരിഷ്‌കാരങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നില്ലെന്നും അതിനാൽ ഇപ്പോൾ ആഴ്ചയിൽ 90 യൂറോ തന്നെ ജോലി ചെയ്തുണ്ടാക്കാമെന്നുമാണ് ബർട്ടൻ വ്യക്തമാക്കിയിരിക്കുന്നത്.സോഷ്യൽ വെൽഫയർ ബില്ലിനെച്ചൊല്ലി രണ്ടാം വട്ട ചർച്ചകൾ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണീ തീരുമാനമെടുത്തിരിക്കുന്നത്. ജോലി ചെയ്ത് സമ്പാദിക്കാവുന്ന തുക വെട്ടിക്കുറയ്ക്കുന്നതിനെതിരെ വൺ ഫാമില പോലുള്ള ഗ്രൂപ്പുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാവപ്പെട്ട കുടുംബങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നടപടിയാണിതെന്നാണ് അവർ ആരോപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP