Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയർലന്റിലെ പ്രമുഖ നഗരങ്ങളിൽ മോമോ ചലഞ്ച് ഗെയിം പടരുന്നു; ബ്ലൂ വെയിലിന് പിന്നാലെയെത്തിയ മരണക്കളിക്കെതിരെ മുന്നറിയിപ്പ് നല്കി ഗാർഡ; കുട്ടികളിലെ കമ്പ്യൂട്ടർ ഉപയോഗം നിയന്ത്രിക്കാനും നിർദ്ദേശം

അയർലന്റിലെ പ്രമുഖ നഗരങ്ങളിൽ മോമോ ചലഞ്ച് ഗെയിം പടരുന്നു; ബ്ലൂ വെയിലിന് പിന്നാലെയെത്തിയ മരണക്കളിക്കെതിരെ മുന്നറിയിപ്പ് നല്കി ഗാർഡ; കുട്ടികളിലെ കമ്പ്യൂട്ടർ ഉപയോഗം നിയന്ത്രിക്കാനും നിർദ്ദേശം

നിരവധി കൗമാക്കാരുടെയും യുവാക്കളുടെയും ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിനു ശേഷ ഉറക്കം കെടുത്തി എത്തിയ കൊലയാളി ഗെയിം മോമോ അയര്‌ലന്റിലെ പ്രധാന നഗരങ്ങളിലേക്ക് പടർന്നതായി റിപ്പോർട്ട്. കുട്ടികളുടെ ജീവന് ഭീഷണിയുയർത്തി ഇന്റർനെറ്റിൽ പരക്കുന്ന മോമൊ ചലഞ്ച് ഗെയിമിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗാർഡാ അധികൃതർ.

പ്രമുഖ നഗരങ്ങളിലെ വീടുകളിലുള്ള കുട്ടികളും ഈ ഗെയിം കളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതേക്കുറിച്ച് കുട്ടികളിൽ നിന്ന് അറിഞ്ഞ അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്ന്, കമ്പ്യൂട്ടറിൽ കളിച്ച ഇന്റർനെറ്റ് ഗെയിമിലാണ് ഭീകരരൂപമുള്ള പാവകളെ കണ്ടതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇതോടെ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുവാൻ മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കും നിർദ്ദേശം നൽകിക്കൊണ്ടുള്ള മുന്നറിയിപ്പാണ് ഗാർഡ നൽകുന്നത്.

ഗെയിം കളിച്ച് തങ്ങളുടെ നിയന്ത്രണത്തിൽനിന്നു പുറത്തുപോകുന്ന കുട്ടികൾ തങ്ങൾക്കുതന്നെ വിനയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം. കുട്ടികളുടെ കംപ്യൂർ, മൊബൈൽ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

വാട്‌സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണ് തുടക്കം. തുടർന്ന് ഈ കോണ്ടാക്ടിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്ന് സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണ് മോമോയുടെ ഐക്കൺ.

അയർലണ്ടിലെമ്പാടുമായി രക്ഷിതാക്കൾ മോമൊ ഗെയിമിനെക്കുറിച്ചുള്ള ആശങ്കയുമായി രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും സ്‌കൂൾകുട്ടികളുടെ രക്ഷിതാക്കളുടെ വിവിധ ഗ്രൂപ്പുകളിലും ഇപ്പോൾ മോമൊ വിഷയം കാര്യമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP