Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്‌ഗേജ് നിരക്കുകൾ കുറയ്ക്കുകയില്ലെന്ന് ബാങ്ക് ഓഫ് അയർലണ്ടും അൾസ്റ്റർ ബാങ്കും

സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്‌ഗേജ് നിരക്കുകൾ കുറയ്ക്കുകയില്ലെന്ന് ബാങ്ക് ഓഫ് അയർലണ്ടും അൾസ്റ്റർ ബാങ്കും

ഡബ്ലിൻ: സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്‌ഗേജുകൾക്കുള്ള പലിശ നിരക്കിൽ ഉടനൊന്നും കുറവു വരുത്താൻ ഉദ്ദേശമില്ലെന്ന് ബാങ്ക് ഓഫ് അയർലണ്ടും അൾസ്റ്റർ ബാങ്കും വ്യക്തമാക്കി. പഴയ രീതിയിലുള്ള നിരക്ക് തുടരുമെന്നും വിപണിയിലെ എതിരാളികൾ നിരക്ക് വെട്ടിച്ചുരുക്കിയതിന്റെ പേരിൽ ഇരുബാങ്കുകളും വേരിയബിൾ റേറ്റ് മോർട്ട്‌ഗേജുകളുടെ പലിശ നിരക്ക് കുറയ്ക്കില്ലെന്ന് അധികൃതർ വെളിപ്പെടുത്തി.

അടുത്തിടെ എഐബി ബാങ്ക് മോർട്ട്‌ഗേജ് പലിശ നിരക്കുകൾ വെട്ടിച്ചുരുക്കുന്നുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എഐബിയുടെ പ്രധാന എതിരാളികളായ ബാങ്ക് ഓഫ് അയർലണ്ടും അൾസ്റ്റർ ബാങ്കും തങ്ങളുടെ പഴയ നിരക്കുകൾ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ തങ്ങളുടെ സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് അധികമായി തോന്നുന്നില്ലെന്ന് അൾസ്റ്റർ ബാങ്ക് തലവൻ ജിം ബ്രൗൺ അറിയിച്ചു. അതേസമയം തങ്ങളുടെ റേറ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതിനാൽ ഇപ്പോൾ നിരക്ക് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊള്ളാൻ സാധിക്കുകയില്ലെന്നാണ് ബാങ്ക് ഓഫ് അയർലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചീ ബൗച്ചറും വ്യക്തമാക്കുന്നത്.

വരും മാസങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്കുകളുടെ മേൽ സമ്മർദം ചെലുത്തുമെന്നുള്ള ധനമന്ത്രി മൈക്കിൾ നൂനന്റെ സ്പ്രിങ് സ്റ്റേറ്റ്‌മെന്റിനു പിന്നാലെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള ഉപയോക്താക്കൾക്കും പുതുതായി മോർട്ട്‌ഗേജ് എടുക്കുന്നവർക്കും വേരിയബിൾ പലിശ നിരക്കിൽ അൾസ്റ്റർ ബാങ്ക് കുറവ് വരുത്തിയിട്ടുണ്ടെന്നും നിലവിലുള്ള നിരക്ക് താങ്ങാൻ സാധിക്കാത്തവിധം കൂടുതലാണെന്ന് കരുതുന്നില്ലെന്നും ബ്രൗൺ ഫിനാൻസ് കമ്മിറ്റിയോട് വെളിപ്പെടുത്തി.

അതുപോലെ തന്നെയാണ് ബാങ്ക് ഓഫ് അയർലണ്ടിന്റെ കാര്യത്തിലുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് പറയുന്നു. തങ്ങളുടെ എല്ലാ റേറ്റുകളും റിവ്യൂ ചെയ്യുന്ന നടപടിക്രമത്തിലാണ്. സാമ്പത്തിക സാഹചര്യം വിലയിരുത്തിയും മറ്റുമേ ഇനി നിരക്കിൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുകയുള്ളൂവെന്നാണ് റിച്ചീ ബൗച്ചർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഫിക്‌സഡ് റേറ്റിലുള്ളവർക്ക് നിരക്കിൽ കുറവു വരുത്തുമെന്ന് ബാങ്ക് ഓഫ് അയർലണ്ട് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. പുതുതായി ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജ് എടുക്കുന്നവർക്കായിരുന്നു ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP