Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലണ്ടിൽ നഴ്‌സുമാർക്ക് കൂടുതൽ അവസരമൊരുങ്ങുന്നതായി സൂചന; നഴ്‌സിങ് രജിസ്‌ട്രേഷൻ വേഗത്തിലാക്കാൻ എൻഎംബിഐ; 40 ശതമാനം അപേക്ഷകൾ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നു റിപ്പോർട്ട്

അയർലണ്ടിൽ നഴ്‌സുമാർക്ക് കൂടുതൽ അവസരമൊരുങ്ങുന്നതായി സൂചന; നഴ്‌സിങ് രജിസ്‌ട്രേഷൻ വേഗത്തിലാക്കാൻ എൻഎംബിഐ; 40 ശതമാനം അപേക്ഷകൾ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നു റിപ്പോർട്ട്

ഡബ്ലിൻ: വിദേശത്തു നിന്നുള്ള നഴ്‌സുമാർക്ക് അയർലണ്ടിൽ കൂടുതൽ അവസരമൊരുങ്ങുന്നതായി സൂചന. നഴ്‌സ് രജിസ്‌ട്രേഷൻ വേഗത്തിലാക്കാൻ കൂടുതൽ നടപടികൾ വേണമെന്നാവശ്യപ്പെട്ട് നഴ്‌സിങ് ആൻഡ് മിഡൈ്വഫറി ബോർഡ് ഓഫ് അയർലണ്ട് (എൻഎംബിഐ) രംഗത്തെത്തിയതോടെ നഴ്‌സുമാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളയ്ക്കുകയാണ്. ലഭ്യമായിട്ടുള്ള അപേക്ഷകളിൽ 40 ശതമാനം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് എൻഎംബിഐ രംഗത്തെത്തിയിരിക്കുന്നത്.

2015 ജനുവരി മുതൽ ലഭ്യമായി്ടടുള്ള 4,184 ഓവർസീസ് അപേക്ഷകളിൽ 1632 അപേക്ഷകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതായത് 40 ശതമാനം മാത്രം. ഇതിൽ 1738 നഴ്‌സുമാർ യോഗ്യതകൾ പോരാത്തതിനെ തുടർന്ന് അവരുടെ അപേക്ഷകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ക്വാളിഫൈഡ് നഴ്‌സുമാരുടെ അഭാവം ഏറെ അനുഭവപ്പെടുന്ന ആരോഗ്യമേഖലയിൽ നഴ്‌സുമാരുടെ അപേക്ഷകളുടെ രജിസ്‌ട്രേഷൻ പോലും വൈകിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തുന്നു.

വിദേശത്തു നിന്നുള്ള ഹൈലി സ്‌കിൽഡ് നഴ്‌സിങ് പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം നഴ്‌സിങ് രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് വക്താവ് വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP