Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ്: അധികം അടച്ച 50 യൂറോ അടുത്ത വർഷത്തേക്ക് അഡ്ജസ്റ്റ് ചെയ്യും; തിരികെ വേണമെന്നുള്ളവർ അപേക്ഷ സമർപ്പിക്കണം

നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ്: അധികം അടച്ച 50 യൂറോ അടുത്ത വർഷത്തേക്ക് അഡ്ജസ്റ്റ് ചെയ്യും; തിരികെ വേണമെന്നുള്ളവർ അപേക്ഷ സമർപ്പിക്കണം

ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസായി 150 യൂറോ അടച്ചതിൽ മിച്ചം വന്ന 50 യൂറോ അടുത്ത വർഷം നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കൽ അക്കൗണ്ടിലേക്ക് വകയിരുത്താൻ തീരുമാനം. ഇതുസംബന്ധിച്ച്  നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് (എൻഎംബിഐ) തീരുമാനം കഴിഞ്ഞ ദിവസം പുറത്തു വിട്ടു. അയർലണ്ടിലെ നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ ഫീസ് അമ്പതു ശതമാനം കണ്ട് വർധിപ്പിച്ചത് നഴ്‌സുമാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പിൻവലിച്ചത്. ഭൂരിഭാഗം നഴ്‌സുമാരും വർധിപ്പിച്ച രജിസ്‌ട്രേഷൻ ഫീസ് 150 യൂറോ അടയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ 100 യൂറോയായി രജിസ്‌ട്രേഷൻ ഫീസ് നിജപ്പെടുത്തിയതോടെ അധികം അടച്ച 50 യൂറോയുടെ കാര്യത്തിലാണ്  എൻഎംബിഐ തീരുമാനം അറിയിച്ചിരിക്കുന്നത്. അധികം അടച്ച 50 യൂറോ അടുത്ത വർഷം നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കൽ അക്കൗണ്ടിലേക്ക് വകയിരുത്താണ് തീരുമാനം. അതേസമയം ഈ വർഷം തന്നെ തുക തിരികെ ആവശ്യമുള്ളവർക്ക് അതു തിരിച്ചു നൽകാനും കൗൺസിൽ തയാറാണ്. പിൻ നമ്പർ സഹിതം [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കുന്നവർക്ക് 50 യൂറോ ഉടൻ തിരിച്ചു നൽകുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP