Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്കോമഡേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത പബ്ലിക് നഴ്‌സിങ് ഹോമുകളിലെ 2500 ബെഡ്ഡുകൾ നീക്കം ചെയ്യും; ട്രോളി പ്രശ്‌നത്തിൽ തിരിച്ചടിയായി തീരുമാനം; അയർലണ്ടിലെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

അക്കോമഡേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത പബ്ലിക് നഴ്‌സിങ് ഹോമുകളിലെ 2500 ബെഡ്ഡുകൾ നീക്കം ചെയ്യും; ട്രോളി പ്രശ്‌നത്തിൽ തിരിച്ചടിയായി തീരുമാനം; അയർലണ്ടിലെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

ഡബ്ലിൻ: പുതിയ അക്കോമഡേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത പബ്ലിക് നഴ്‌സിങ് ഹോമുകളിലെ 2500 ബെഡ്ഡുകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് തീരുമാനം ആശുപത്രികളിലെ ട്രോളി രോഗി പ്രശ്‌നത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് നടപ്പാക്കിയിരിക്കുന്ന പുതിയ അക്കോമഡേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത പബ്ലിക് നഴ്‌സിങ് ഹോമുകളിലെ 2500 ബെഡ്ഡുകൾ നീക്കം ചെയ്യാനാണ് പുതിയ തീരുമാനം. ഇത്തരത്തിൽ നഴ്‌സിങ് ഹോമുകളിലെ ബെഡ്ഡുകൾ നീക്കം ചെയ്യുന്നതോടെ ആശുപത്രികളിൽ പ്രായമായ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ആശുപത്രികളിൽ മതിയായ ബെഡ്ഡ് ഇല്ലാത്തതു മൂലം ട്രോളികളിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പബ്ലിക് ഹെൽത്തിന്റെ പുതിയ തീരുമാനം തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ വൈകുന്ന രോഗികളുടെ എണ്ണം വർധിക്കുന്നതും ട്രോളികളിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. അതേസമയം ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അഥോറിറ്റി (ഹിക്വ) അനുശാസിക്കുന്ന തരത്തിൽ പബ്ലിക് നഴ്‌സിങ് ഹോമുകളിൽ അക്കോമഡേഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ അപര്യാപ്തമായ രീതിയിലാണ് ധനസഹായം ലഭിക്കുന്നതെന്ന് എച്ച്എസ്ഇ ഡയറക്ടർ ജനറൽ ടോണി ഒബ്രയാൻ അഭിപ്രായപ്പെട്ടു. ഹിക്വ അനുശാസിക്കുന്ന തരത്തിൽ 30 വൻ പബ്ലിക് നഴ്‌സിങ് ഹോമുകളിൽ അക്കോമഡേഷൻ നിലവാരം ഉയർത്തേണ്ടതായുണ്ട്.

നിലവിൽ പബ്ലിക് നഴ്‌സിങ് ഹോമുകളിലുള്ള മൾട്ടി ഒക്യുപ്പെൻസി വാർഡുകളെല്ലാം തന്നെ സിംഗിൾ, ഡബ്ബിൾ റൂമുകളായി തരം തിരിക്കണമെന്നാണ് ഹിക്വ അനുശാസിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പഴയ നഴ്‌സിങ് ഹോമുകളിൽ നവീകരിക്കുന്നതിന് ഏറെ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. പബ്ലിക് നഴ്‌സിങ് ഹോമുകൾ നവീകരിക്കുന്നതിന് ഹിക്വ മൂന്നു വർഷം വരെ സാവധാനം നൽകിയിട്ടുണ്ടെന്ന് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ പ്രൈമറി കെയർ കാതലീൻ ലിഞ്ച് വെളിപ്പെടുത്തി.

എന്നാൽ പബ്ലിക് നഴ്‌സിങ് ഹോമുകൾക്ക് മൂന്നു വർഷം സാവകാശം നൽകിയിട്ടുണ്ടെന്ന വാർത്ത ഹിക്വ വക്താവ് നിഷേധിച്ചു. നഴ്‌സിങ് ഹോമുകൾ നടത്തുന്ന സ്വകാര്യ വ്യക്തികൾ തങ്ങളുടെ സ്ഥാപനം നവീകരിക്കാൻ പണം മുടക്കാറുണ്ടെന്നും ഇക്കാര്യത്തിൽ പബ്ലിക് നഴ്‌സിങ് ഹോമുകളെ മാറ്റിനിർത്താൻ ഉദ്ദേശമില്ലെന്നും ഹിക്വ വക്താവ് പറയുന്നു. ഏതെങ്കിലും തരത്തിൽ ഹിക്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന നഴ്‌സിങ് ഹോമുകളെ നിയന്ത്രിക്കാൻ തന്നെയാണ് ഹിക്വ തീരുമാനിച്ചിരിക്കുന്നത്. അത് പിന്നീട് അന്തേവാസികളുടെ എണ്ണം താത്ക്കാലികമായോ സ്ഥിരമായോ കുറയ്ക്കാൻ കാരണമാക്കുകയും ചെയ്യുമെന്ന് ഹിക്വ മുന്നറിയിപ്പ് നൽകുന്നു.

65 വയസുകഴിഞ്ഞവരുടെ എണ്ണം ഓരോ വർഷവും 20,000 എന്ന തോതിൽ വർധിച്ചുവരികയാണെന്നും 80 വയസുകഴിഞ്ഞവരുടെ എണ്ണം നാലു ശതമാനമായും ഉയരുകയാണെന്നും ഒബ്രയാൻ ചൂണ്ടിക്കാട്ടി. ഹിക്വയുടെ പുതിയ തീരുമാനവും ആശുപത്രികളിൽ വർധിച്ചു വരുന്ന ട്രോളി രോഗികളുടെ എണ്ണവുമെല്ലാം അയർലണ്ടിലെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ട്രോളി പ്രശ്‌നം ഉടൻ തന്നെ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ പ്രസ്താവിച്ചിരുന്നുവെങ്കിലും തീരുമാനം കൈക്കൊള്ളാൻ ഇതുവരെയായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP