Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ ഇനി മാതാവിനും പിതാവിനും രണ്ടാഴ്‌ച്ച ശമ്പളത്തോട് കൂടിയ അവധി ഉറപ്പ്; രണ്ട് വർഷത്തിനുള്ളിൽ പേരന്റൽ ലീവ് ഏഴ് ആഴ്‌ച്ചയാക്കി ഉയർത്തുന്ന കാര്യവും പരിഗണനയിൽ; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാകുന്ന പുതിയ പരിഷ്‌കാരം അറിയാം

കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ ഇനി മാതാവിനും പിതാവിനും രണ്ടാഴ്‌ച്ച ശമ്പളത്തോട് കൂടിയ അവധി ഉറപ്പ്; രണ്ട് വർഷത്തിനുള്ളിൽ പേരന്റൽ ലീവ് ഏഴ് ആഴ്‌ച്ചയാക്കി ഉയർത്തുന്ന കാര്യവും പരിഗണനയിൽ; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാകുന്ന പുതിയ പരിഷ്‌കാരം അറിയാം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഇനി അമ്മമാർക്കും അച്ഛന്മാർക്കും കുഞ്ഞുങ്ങളുണ്ടാകുമ്പോ രണ്ടാഴ്‌ച്ച വരെ ശമ്പളത്തോടെ അവധി ഉറപ്പ്. മറ്റേർണിറ്റി, പറ്റേണിറ്റി അവധികൾക്കും, ആനുകൂല്യങ്ങൾക്കും പുറമെയാണ് രക്ഷിതാക്കൾക്ക് അനുകൂല്യത്തോടെയുള്ള പാരന്റൽ അവധികൾ രണ്ടാഴ്ചവരെ നീട്ടുന്ന നിയമം പാബല്യത്തിൽ വന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വളരെയധികം പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള പാരന്റൽ അവധികളാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്.

നിലവിലെ അനുകൂല്യങ്ങൾക്കു പുറമെ രക്ഷിതാക്കൾക്ക് ആഴ്ചയിൽ 245 യൂറോ വീതം രണ്ടാഴ്ചത്തേക്ക് കൂടി അധികമായി ലഭ്യമാകും. കുഞ്ഞു ജനിച്ചു 6 മാസകാലത്തിനുള്ളിൽ പിതാവിന് രണ്ടാഴ്ചക്കാലത്തേക്ക് അനുകൂല്യത്തോടെയുള്ള പറ്റേണിറ്റി ബെനിഫിറ്റ് നിലവിലുണ്ട്.

അതുപോലെ അമ്മയ്ക്ക് 26 ആഴ്ചയത്തേക്ക് മറ്റേർണിറ്റി അവധിയും ലഭിക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ. കുട്ടിക്ക് ഒരു വയസ്സാകുന്നവരെയുള്ള കാലാവധിയിൽ രക്ഷിതാക്കൾക്ക് ഇപ്പോൾ വേണമെങ്കിലും അനുവദിക്കപ്പെട്ട രണ്ടാഴ്ച നീളുന്ന പാരന്റൽ അവധിയാണ് ഇത്. അതായത് പുതിയ നിയമം അനുസരിച്ചു പിതാവിന് മൊത്തം 4 ആഴ്ചവരെ അനുകൂല്യത്തോടെയുള്ള പാരന്റൽ അവധിയും, അമ്മമാർക്ക് 28 ആഴ്ചവരെ നീളുന്ന മറ്റേർണിറ്റി അവധിയും, ബെനിഫിറ്റും ലഭ്യമാകും.

ഇത് കൂടാതെ അനുകൂല്യമില്ലാതെ രക്ഷിതാക്കൾക്ക് കുഞ്ഞിന് ഒരു വയസ്സാകുന്നതുവരെ രണ്ടാഴ്ചതോളം അവധിയിൽ പ്രവേശിക്കാനും നിയമവ്യവസ്ഥയുണ്ട്. 2021ഓടെ ഏഴ് ആഴ്ചകളായി ഇത് വർധിപ്പിക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP