Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്റ്റർ ദിനം വരെ അയർലന്റ് ജനതയ്ക്കും ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അവശ്യമേഖലയിലെ ജോലിക്കാർ ഒഴികെയുള്ളവർ വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശം; അടുത്ത രണ്ടാഴ്‌ച്ച പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇവ

ഇസ്റ്റർ ദിനം വരെ അയർലന്റ് ജനതയ്ക്കും ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അവശ്യമേഖലയിലെ ജോലിക്കാർ ഒഴികെയുള്ളവർ വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശം; അടുത്ത രണ്ടാഴ്‌ച്ച പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇവ

സ്വന്തം ലേഖകൻ

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ പാടുപെടുന്നതിനാൽ ഇന്ന് രാത്രി സാമൂഹികവും വാണിജ്യപരവുമായ ജീവിതത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെ രാജ്യം ലോക്ഡൗണിൽ ആണ്.

ഇതോടെ അത്യാവശ്യങ്ങൾക്കൊഴികെ വീട് വിട്ടു പോകരുതെന്നാണ് ജനങ്ങൾക്ക് നിർദ്ദേശം നല്കിയിരിക്കുന്നത്. ഇനിയുള്ള രണ്ടാഴ്ചക്കാലം പ്രത്യേക സാഹചര്യങ്ങളൊഴികെ ആരും വീടുകളിൽ നിന്നും പുറത്തിറങ്ങരുത്.അത്യാവശ്യ ജോലി, കൊറോണയുമായി ബന്ധപ്പെട്ട സേവന പ്രവർത്തങ്ങൾ അല്ലെങ്കിൽ വീട്ടിലിരുന്നു ചെയ്യാൻ കഴിയാത്ത മറ്റ് അവശ്യ സേവനങ്ങൾ' എന്നിവയ്ക്ക് മാത്രമേ ജനങ്ങൾ വീട് വിട്ടിറങ്ങാവു.

ഭക്ഷണമോ വീട്ടുസാധനങ്ങളോ വാങ്ങുന്നതിനോ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളിൽ പങ്കെടുക്കുന്നതിനോ കുടുംബത്തിലെ സുപ്രധാന കാരണങ്ങളാലോ ആളുകൾക്ക് വീടിന്പുറത്തിറങ്ങാൻ അനുവാദമുണ്ട്.ഹ്രസ്വമായ ശാരീരിക വ്യായാമത്തിനായി ആളുകൾക്ക് വീട് വിട്ട് പോകാമെന്നും എന്നാൽ വീടിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ അതിന് അനുവാദമുള്ളു.

ലോക്ഡൗൺ എന്ന പേര് നല്കിയിട്ടില്ലെങ്കിലും,ലോക്ഡൗണിന് സമാനമായ നിയന്ത്ര ണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.രണ്ടാഴ്ചയ്ച കാലത്തേയ്ക്ക് എല്ലാ പൊതു , സ്വകാര്യ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.ഗാർഡയ്ക്ക് ഈ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുള്ള അധികാരങ്ങൾ നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP