Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്കുള്ള സൗജന്യ വാട്ടർ അലവൻസിന്റെ പ്രായപരിധി ഉയർത്തുന്നു

കുട്ടികൾക്കുള്ള സൗജന്യ വാട്ടർ അലവൻസിന്റെ പ്രായപരിധി ഉയർത്തുന്നു

ഡബ്ലിൻ: കുട്ടികൾക്കുള്ള സൗജന്യ വാട്ടർ അലവൻസിനുള്ള പ്രായപരിധി ഉയർത്താൻ ആലോചന. പതിനേഴു വയസ്സുവരെയുള്ള കുട്ടികൾക്കാണ് വർഷത്തിൽ  21,000 ലിറ്റർ ജലത്തിനായി സൗജന്യം അലവൻസ് നൽകുന്നത്. എന്നാലിത് പതിനെട്ടോ പത്തൊമ്പതോ ആയി വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കുടുംബങ്ങൾക്ക് മുകളിൽ വരുന്ന സാമ്പത്തിക ഭാരം ഒഴിവാക്കാനാണീ നടപടി. ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്ന വാട്ടർ ചാർജിനെതിരെയുള്ള  പ്രക്ഷോഭം അടിച്ചമർത്താൻ നീക്കം നടത്തുന്നതിനിടെയാണ് സർക്കാർ പുതിയ തീരുമാനം പരിഗണിക്കാനൊരുങ്ങുന്നത്.

ഇപ്പോൾ ഓരോ കുടുംബത്തിനും വർഷം തോറും 30,000 ലിറ്റർ ജലമാണ് സൗജന്യമായി ലഭിക്കുന്നത്. 17 വയസ്സിന് മുകളിലുള്ള ഓരോ കുട്ടിക്കും 21,000 ലിറ്റർ എക്‌സ്ട്രാ ലഭിക്കുന്നുമുണ്ട്.  എന്നാൽ അവർ 18 വയസ്സിലേക്ക് കടക്കുന്നതോടെ ഈ അലവൻസ് റദ്ദാക്കുകയാണ് ചെയ്യുന്നത്. പ്രായപരിധി പതിനെട്ടോ പത്തൊമ്പതോ ആയി ഉയർത്തുന്നതിലൂടെ ഓരോ കുട്ടിക്കും 100 യൂറോ വീതം ബില്ലിനത്തിൽ ലാഭിക്കാം.

കുടുംബങ്ങളുടെ ബില്ലുകൾ കുറയ്ക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ ഇപ്പോൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഇപ്പോൾ രണ്ട് മുതിർന്നവരും ഒരു കുട്ടിയുമുള്ള കുടുംബത്തിന് വർഷത്തിൽ ശരാശരി 278 യുറോയാണ് വാട്ടർ ബില്ലിനത്തിൽ വേണ്ടി വരുന്നത്. എന്നാൽ കുട്ടിക്ക് 18 ആകുമ്പോൾ  ഇതിൽ 102 യൂറോയുടെ വർധനവുണ്ടാകുന്നു. സെൻട്രൽ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് നൽകുന്ന കണക്കുകൾ പ്രകാരം 172,000 പേർ 17 വയസ്സ് തികഞ്ഞ് നിൽക്കുന്നവരായുണ്ട്.  പുതിയ തീരുമാനം നടപ്പിലായാൽ ഇവർക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP