Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം; കഴിഞ്ഞ വർഷം വർധിച്ചത് 16 ശതമാനം; ഈ വർഷവും പ്രീമിയം വർധിക്കുമെന്ന് റിപ്പോർട്ട്

മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം; കഴിഞ്ഞ വർഷം വർധിച്ചത് 16 ശതമാനം; ഈ വർഷവും പ്രീമിയം വർധിക്കുമെന്ന് റിപ്പോർട്ട്

ഡബ്ലിൻ: മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്നത് വാഹന ഉടമകളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ വർഷം 16 ശതമാനമാണ് മോട്ടോർ ഇൻഷ്വറൻസ് പ്രീമിയത്തിൽ ഉണ്ടായത്. ഈ വർഷവും പ്രീമിയം വർധിക്കുമെന്ന റിപ്പോർട്ടിൽ ആശങ്കാകുലരാണ് വാഹനഉടമകൾ.

ഏപ്രിൽ മാസം തന്നെ ഇൻഷ്വറൻസ് പ്രീമിയത്തിൽ രണ്ടു ശതമാനം വർധനയാണ് നേരിട്ടത്. ഇതോടെ നിലവിൽ ഇൻഷ്വറൻസ് പ്രീമിയം മുൻ വർഷത്തേതിനേക്കാൾ 16 ശതമാനം കൂടുതലാണ് അടയ്‌ക്കേണ്ടി വരുന്നത്. കഴിഞ്ഞ വർഷം 500 യൂറോ പ്രീമിയം അടച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ 80 യൂറോ കൂടി അധികം അടയ്‌ക്കേണ്ട ഗതികേടിലാണ് വാഹനഉടമകൾ. അതേസമയം ചിലർക്ക് പ്രീമിയത്തിൽ 25 ശതമാനം വർധന കാണിച്ച് കമ്പനികളിൽ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ചെറുപ്പക്കാരായ ഡ്രൈവർമാർക്കാണ് ഇത്തരത്തിൽ ഇൻഷ്വറൻ പ്രീമിയം വർധിപ്പിച്ചതിന്റെ ആഘാതം ഏറെ നേരിടേണ്ടി വന്നിട്ടുള്ളത്. ഇൻഷ്വറൻ മാർക്കറ്റിൽ കടുത്ത മത്സരം അരങ്ങേറിയതോടെ പ്രീമിയം തുക വർധിപ്പിക്കാൻ ചില കമ്പനികൾ തീരുമാനിക്കുകയായിരുന്നു. ആർഎസ്എ അയർലണ്ട്, 123 ഡോട്ട് ഐഇ എന്നിവ കുറഞ്ഞ നിരക്കിൽ പോളിസികൾ വിൽക്കാൻ ശ്രമിച്ചതോടെ പിടിച്ചു നിൽക്കുന്നതിനായി മറ്റു ചില കമ്പനികൾ പ്രീമിയം വർധിപ്പിച്ച് ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്.

അതേസമയം കുറച്ചു നാളായി ഇൻഷ്വറൻസ് തുകകൾ ഏറെ കുറവാണെന്നും നിലവിലുള്ള ക്ലെയിമുകളുടെ അടിസ്ഥാനത്തിൽ കമ്പനികൾക്ക് ലാഭകരമായി പ്രവർത്തിക്കണമെങ്കിൽ പ്രീമിയം തുക കൂട്ടിയേ മതിയാകൂ എന്നുമാണ് കമ്പനികൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇനിയും 20 ശതമാനം വരെയുള്ള വർധന പ്രതീക്ഷിക്കാമെന്നും പറയപ്പെടുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP