Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൽ ജോസിനും സുരേഷ് ജോസഫിനും കോർക്കിൽ ഉജ്ജ്വല വരവേല്പ്

ലാൽ ജോസിനും സുരേഷ് ജോസഫിനും കോർക്കിൽ ഉജ്ജ്വല വരവേല്പ്

കോർക്ക്: കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ബുധനാഴ്‌ച്ച ഉച്ചയോടു കൂടി അയർലണ്ടിലെ കോർക്കിൽ എത്തിയ റെക്കോർഡ് ഡ്രൈവ് ടീം ക്യാപ്റ്റൻ സുരേഷ് ജോസഫിനും ലാൽ ജോസിനും വേൾഡ് മലയാളീ കൗൺസിലിന്റെ നേതൃത്വത്തിൽ ഉജ്ജ്വല വരവേല്പ് നൽകി. ബിഷപ്പ്‌ടൗൺ ബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഹാരി തോമസ് സ്വാഗതം ആശംസിച്ചു. ഫാ. പോൾ തെറ്റയിൽ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുമായി സിനിമ വിശേഷങ്ങളും യാത്രാനുഭവങ്ങളും പങ്കു വച്ചു. നിരവധി ആളുകൾ അനുമോദനം അർപ്പിക്കുവാൻ കോർക്കിൽ എത്തിയിരുന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം സംഘം കോർക്കിലെ കോവ് തുറമുഖം സന്ദർശിച്ചു. തദവസരത്തിൽ കൊവിലെ ഹെറിറ്റെജു  സെന്ററിൽ വച്ചു കോവിലെയും ഈസ്റ്റ് കൊർക്കിലെയും മലയാളികൾ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. തുടർന്നു ടൈറ്റാനിക് ദുരന്തയാത്രയുടെ ചരിത്രവും, യാത്രക്കാർ ടൈറ്റാനിക് കപ്പലിൽ കയറാൻ കടലിൽ ഉപയോഗിച്ച 100 ൽ പരം വർഷങ്ങൾ പഴക്കമുള്ള പടവുകളും സന്ദർശിച്ചു. അതിനു ശേഷം കൊവിലെ സെന്റ്. കോൾമാൻ കത്തീഡ്രൽ സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ ശേഷം യു.കെ യിലേക്ക് പോകുവാനായി റോസ്സ്‌ലെയർ തുറമുഖത്തേക്ക് യാത്ര തിരിച്ചു. വഴിമദ്ധ്യേ ഡൻഗാർവൻ മലയാളികളും സ്വീകരണം നൽകി. കോർക്കിൽ നൽകിയ സ്വീകരണത്തിനു ലാൽജോസും സുരേഷ് ജോസഫും നന്ദി പ്രകാശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP