Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡപകടങ്ങളിൽ അഞ്ചിലൊരാൾ മരിക്കുന്നത് സീറ്റ് ബൽറ്റ് ഇടാത്തതു മൂലം

റോഡപകടങ്ങളിൽ അഞ്ചിലൊരാൾ മരിക്കുന്നത് സീറ്റ് ബൽറ്റ് ഇടാത്തതു മൂലം

ഡബ്ലിൻ: രാജ്യത്ത് നടക്കുന്ന റോഡപകടങ്ങളിൽ അഞ്ചിലൊരാൾ മരിക്കുന്നത് സീറ്റ് ബൽറ്റ് ഇടാത്തതു മൂലമെന്ന് റോഡ് സേഫ്റ്റ് അഥോറിറ്റിയുടെ പുതിയ ചെയർപേഴ്‌സൺ ലിസ് ഒഡൊണൽ. സീറ്റ് ബൽറ്റ് ധരിക്കുന്നതിന് ഇപ്പോഴും ആൾക്കാർക്ക് വിമുഖതയാണെന്നും ഇതിന് ബോധവത്ക്കരണം അത്യാവശ്യമാണെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി. അപകടങ്ങളെത്തുടർന്നുണ്ടാകുന്ന മരണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സീറ്റ് ബൽറ്റ് സഹായകമാണ്. 2012-ലെ റോഡപകടങ്ങളിൽ മരണമടഞ്ഞവരിൽ 20 ശതമാനം പേരും സീറ്റ് ബൽറ്റ് ധരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ വർഷം ചെല്ലുംതോറും ഈ നിരക്ക് വർധിച്ചുവരികയാണെന്നും ലിസ് ഒഡൊണൽ വെളിപ്പെടുത്തി.

റോഡ് ട്രാഫിക് വിക്ടിംസ് ഡേയായി അടുത്ത ഞായറാഴ്ച ആചരിക്കാൻ റോഡ് സേഫ്റ്റി ചെയർപേഴ്‌സൺ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ സീറ്റ് ബൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നടത്താനാണ് പദ്ധതി. അപകടങ്ങളിൽ പരിക്ക് ഏൽക്കുന്നതിൽ നിന്നും സീറ്റ് ബൽറ്റ് രക്ഷയാകുമെന്നും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിൽ റോഡ് സേഫ്റ്റി പദ്ധതികൾ നടപ്പിലാക്കുകയെന്നത് തന്റെ ജോലിയാണെന്നും ട്രാഫിക് മേഖലയിൽ ഗാർഡകളുടെ എണ്ണം കുറയുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും ലിസ് ഒഡൊണൽ പറഞ്ഞു. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആൽക്കഹോൾ ടെസ്റ്റിങ് നിർബന്ധമാക്കാൻ നീക്കമുണ്ട്. പ്രത്യേകിച്ച് ക്രിസ്മസ് സീസൺ അടുത്തുവരുന്നതിനോടനുബന്ധിച്ച്. ഓരോ വർഷവും റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നും ഇതു കുറയ്ക്കാൻ തന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ചെയർപേഴ്‌സൻ വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP