Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലഘട്ടത്തിലെ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടി അയർലന്റ് മലയാളിയുടെ ഹ്രസ്വ ചിത്രം; 'ഹൃദയപൂർവം' റിലീസ് ആയി

കോവിഡ് കാലഘട്ടത്തിലെ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടി അയർലന്റ് മലയാളിയുടെ ഹ്രസ്വ ചിത്രം; 'ഹൃദയപൂർവം' റിലീസ് ആയി

സ്വന്തം ലേഖകൻ

ഈ കോവിഡ് കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നു കാട്ടുന്ന വളരെ ഹൃദയ സ്പര്ശിയായ ഈ ഹ്രസ്വ ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ് മലയാളിയായ ദിബു മാത്യു ആണ്. നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്‌ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ ഈ ലോക്ക് ഡൗൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല.

ഏറ്റവും കുറഞ്ഞത് ഈ ലോക്ക് ഡൗൺ കാലത്തു നമുക്ക് നമ്മുടെ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരിക്കാൻ സാധിക്കാറുണ്ട്. എന്നാൽ അവർക്കതിന് കഴിയാറില്ല. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവന്നാൽ പ്രത്യേകിച്ച് കോവിഡ് രോഗികളെ ചികിൽസിച്ചിട്ടു വന്നാൽ അവർ സെല്ഫ് ഐസൊലേറ്റ് ചെയ്യാറാണ് പതിവ്. അവരനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളൊക്കെ വളരെ ഹൃദയസ്പര്ശിയായി ഈ ഹ്രസ്വ ചത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് ഈ രോഗം പിടിപെടാതിരുന്നാൽ മാത്രമേ അവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കുകയുള്ളൂ.

അതുകൊണ്ടു നമുക്ക് അനാവശ്യമായി പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചും ഗവണ്മെന്റ് തരുന്ന നിർദേശങ്ങൾ പൂർണമായും അനുസരിച്ചും കൊണ്ട് നമ്മുടെ ആരോഗ്യ പ്രവത്തകരോടുള്ള ഉത്തരവാദിത്വം നിറവേറ്റാം . ഈ ലോക്ക് ഡൗൺ കാലത്തേ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വളരെ മനോഹരമായി ചിത്രീകരിക്കുവാൻ ഇതിന്റെ അണിയറ പ്രവത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP