Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഴ കനത്തു; വേസ്റ്റ് വാട്ടർ കടൽ വെള്ളവുമായി കലർന്നു; ഡബ്ലിനിലെ മൂന്നു പ്രശസ്ത ബീച്ചുകളിൽ നീന്തുന്നതിന് വിലക്ക്

മഴ കനത്തു; വേസ്റ്റ് വാട്ടർ കടൽ വെള്ളവുമായി കലർന്നു; ഡബ്ലിനിലെ മൂന്നു പ്രശസ്ത ബീച്ചുകളിൽ നീന്തുന്നതിന് വിലക്ക്

ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് വേസ്റ്റ് വാട്ടർ കടൽ വെള്ളവുമായി കലർന്നതിനെ തുടർന്ന് ഡബ്ലിനിലെ മൂന്ന് പ്രശസ്ത ബീച്ചുകളിൽ നീന്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഡോളി മൗണ്ട് സ്ട്രാൻഡ്, സാൻഡി മൗണ്ട് സ്ട്രാൻഡ്, മെറിയോൺ സ്ട്രാൻഡ് എന്നിവിടങ്ങളിലാണ് നീന്തലിന് താത്ക്കാലിക വിലക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച ഉണ്ടായ ശക്തമായ മഴയെ തുടർന്ന് റിങ്‌സെൻഡ് വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും ഐൽസ്ബറി പമ്പിങ് സ്റ്റേഷനും കവിഞ്ഞൊഴുകിയെന്നും അവ ഈ മൂന്നു ബീച്ചുകളിലെ വെള്ളവുമായി കലർന്നുവെന്നുമാണ് ഐറീഷ് വാട്ടറിന്റെ പേരന്റ് കമ്പനിയായ ഇർവിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ കവിഞ്ഞൊഴുകിയത് പരിഹരിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലുമായി ചേർന്ന് ഐറീഷ് വാട്ടർ കഠിന പ്രയത്‌നം നടത്തുന്നുണ്ട്.

നീന്തൽ വിലക്കിയിട്ടുള്ള ബീച്ചുകളിൽ ആളുകൾ ഇറങ്ങുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നും പ്രശ്‌നം പരിഹരിച്ച് ഉടൻ തന്നെ ബീച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP