Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശമ്പളം വിതരണത്തിലെ വേർതിരിവ് ഉന്നയിച്ചു അയർലന്റിലെ ടീച്ചർമാരുടെ സമരം മൂലം പഠിപ്പ് മുടങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ; നൂറുക ണക്കിന് സ്‌കൂളുകൾ അടഞ്ഞ് കിടന്നു

ശമ്പളം വിതരണത്തിലെ വേർതിരിവ് ഉന്നയിച്ചു അയർലന്റിലെ ടീച്ചർമാരുടെ സമരം മൂലം പഠിപ്പ് മുടങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ; നൂറുക ണക്കിന് സ്‌കൂളുകൾ അടഞ്ഞ് കിടന്നു

സ്വന്തം ലേഖകൻ

മ്പളം വിതരണത്തിലെ വേർതിരിവ് ഉന്നയിച്ചു അയർലന്റിലെ ടീച്ചർമാരുടെ സമരം മൂലം പഠിപ്പ് മുടങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ. നൂറുകണക്കിന് സ്‌കൂളുകൾ ആണ് ഇന്നലെ നടന്ന സമരത്തിൽ വലഞ്ഞത്.ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലൻഡ് നേതൃത്വത്തിൽ നടത്തിയ സമരത്തിൽ സ്‌കൂളുകൾക്ക് പുറമേ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്കളും ഫർദർ എഡ്യൂക്കേഷൻ സെന്ററുകളെയും ബാധിച്ചു.

ശമ്പള വിവേചനം ഇല്ലാതാക്കുന്നതുവരെ തങ്ങളുടെ പ്രചാരണം തുടരുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പൊതുതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്കും വ്യക്തമാക്കി നല്കുന്നതിന്റെ ഭാഗമാണ് സമരമെന്ന യൂണിയൻ നേതാക്കൾ വ്യക്തമാക്കി.നിരവധി ലീവിങ്, ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്കായി മോക്ക് പരീക്ഷകൾ ആരംഭിക്കുന്നതിനിടയിലുള്ള സമരം വിദ്യാർത്ഥികളെയും ബാധിച്ചു,

19000 മെമ്പർമാർ ഉള്ള ടീച്ചേഴ്‌സ് യൂണിയൻ ആണ് ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലൻഡ്. 2011 ജനുവരിക്ക് മുൻപ് ജോലിക്ക് കയറിയ അദ്ധ്യാപകർക്ക് അതിനു ശേഷം ജോലിക്കു കയറിയ അദ്ധ്യാപകരെക്കാൾ 14 ശതമാനം ശമ്പളം കുറച്ചു നൽകുന്നതാണ് സമരത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP