Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധ്യയന വർഷം തുടങ്ങാനിരിക്കെ സമരഭീഷണി മുഴക്കി അദ്ധ്യാപകർ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പണിമുടക്കിന് ഒരുങ്ങുന്നത് സെക്കന്ററി അദ്ധ്യാപകർ

അധ്യയന വർഷം തുടങ്ങാനിരിക്കെ സമരഭീഷണി മുഴക്കി അദ്ധ്യാപകർ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പണിമുടക്കിന് ഒരുങ്ങുന്നത് സെക്കന്ററി അദ്ധ്യാപകർ

സ്വന്തം ലേഖകൻ

ഡബ്ലിൻ : അധ്യയന വർഷം തുടങ്ങാനിരിക്കെ സമരഭീഷണി മുഴക്കി അദ്ധ്യാപകർ രംഗത്ത്. ടീച്ചേർസ് യൂണിയനിൽ അംഗങ്ങളായ സെക്കന്ററി അദ്ധ്യാപകരാണ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പണിമുടക്കിനൊരുങ്ങുന്നത്. യൂണിയൻ അംഗങ്ങളായ 18,000 അദ്ധ്യാപകർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടുതരത്തിലുള്ള വേതന വ്യവസ്ഥകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. യൂണിയനും, വിദ്യാഭ്യാസവകുപ്പും തമ്മിൽ നടത്തിയ ചർച്ചകൾ ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരപരിപാടികൾ.

2011ന് ശേഷം അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചവരും, അതിനു മുൻപ് ജോലിയിൽ പ്രവേശിച്ചവരും തമ്മിൽ വേതന വ്യവസ്ഥയിലെ വ്യത്യാസം ഇപ്പോഴും തുടരുകയാണ്. തുല്യ ജോലി ചെയ്യുന്നവർ തമ്മിലുള്ള ഈ അന്തരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ അധ്യയനം മുടക്കികൊണ്ടുള്ള നിരവധി സമര പരിപാടികൾ സംഘടിപിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ സമരം പ്രഖ്യാപിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP