Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർത്തേൺ അയർലന്റിലെ നഴ്‌സുമാരടക്കമുള്ള ആരോഗ്യ മേഖല പണിമുടക്കിന്; വേതന സേവന വ്യവസ്ഥകൾക്കെതിരെയുള്ള സമരം ഈ മാസം 25 ന് എന്ന് സൂചന

നോർത്തേൺ അയർലന്റിലെ നഴ്‌സുമാരടക്കമുള്ള ആരോഗ്യ മേഖല പണിമുടക്കിന്; വേതന സേവന വ്യവസ്ഥകൾക്കെതിരെയുള്ള സമരം ഈ മാസം 25 ന് എന്ന് സൂചന

സ്വന്തം ലേഖകൻ

നോർത്തേൺ അയർലന്റിലെ നഴ്‌സുമാരടക്കമുള്ള ആരോഗ്യ മേഖല പണിമുടക്കിനൊരുങ്ങുന്നു. ആരോഗ്യ, സാമൂഹിക പരിപാലന മേഖലയിലെ യൂണിസൺ അംഗങ്ങൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതിനെത്തുടർന്ന് ഈ മാസം 25 ന് ആദ്യ പണിമുടക്ക് നടത്തുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

ജീവനക്കാരുടെ പ്രതിസന്ധിയും സുരക്ഷിത വേതനവും നടപ്പിലാക്കാൻ ആവശ്യപ്പെട്ടാണ് സമരം. സമരം നടത്തുന്നതിനായി നടത്തിയ വോട്ടിങിൽ ഭൂരിപക്ഷം പേരും അനുകൂലിച്ചതോടെ സമരം ഉറപ്പായിരിക്കുകയാണ്.വടക്കൻ അയർലണ്ടിലുടനീളമുള്ള പതിനായിരക്കണക്കിന് എൻഎച്ച്എസ് തൊഴിലാളികൾ വരും മാസങ്ങളിൽ സമരത്തിനിറങ്ങാനാണ് സാധ്യത.

നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ ആരോഗ്യ-സാമൂഹിക സേവന യൂണിയനായ യൂണിസനാണ്‌ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡോക്ടർമാരെ ഒഴികെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകരും യൂണിയനിൽ ഉൾപ്പെടും. സമരം നടന്നാൽ നഴ്‌സിങ്, സോഷ്യൽ കെയർ, സപ്പോർട്ട് സേവനങ്ങൾ എന്നി മേഖലകളെ ബാധിക്കുമെന്ന് ഉറപ്പാണ്.

ആരോഗ്യവകുപ്പുമായുള്ള എട്ട് മാസത്തെ ശമ്പള ചർച്ചകൾ എങ്ങുമെത്താതിൽ പ്രതിഷേധിച്ചാണ് യൂണിയൻ സമരത്തിന് ആഹ്വാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP