Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്കൽ അഥോറിറ്റി വർക്കർമാർ സമരത്തിന്: ഐറീഷ് വാട്ടർ സർവീസുകൾ മുടങ്ങും; സമരം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന് എതിരേ

ലോക്കൽ അഥോറിറ്റി വർക്കർമാർ സമരത്തിന്: ഐറീഷ് വാട്ടർ സർവീസുകൾ മുടങ്ങും; സമരം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന് എതിരേ

ഡബ്ലിൻ: ഐറീഷ് വാട്ടറിന് സർവീസ് നടത്തുന്ന ലോക്കൽ അഥോറിറ്റി വർക്കർമാർ സമരത്തിനൊരുങ്ങുന്നു. ലോക്കൽ അഥോറിറ്റി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനെതിരേയാണ് യൂണിയനുകൾ പണിമുടക്ക് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോക്കൽ അഥോറിറ്റി ജീവനക്കാരുടെ എണ്ണം 1500 ആയി ചുരുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനെതിരേയാണ് എസ്‌ഐപിടിയു, ടെക്‌നിക്കൽ എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ യൂണിയൻ (ടിഇഇയു) എന്നീ യൂണിയൻ അംഗങ്ങൾ പണിമുടക്ക് നടത്തുന്നത്.

പണിമുടക്കിനെ പിന്താങ്ങിക്കൊണ്ട് ഇരുയൂണിയനിൽ നിന്നും യഥാക്രമം 91 ശതമാനവും 84 ശതമാനവും ആൾക്കാർ വോട്ടു ചെയ്തിട്ടുണ്ട്. 2021-ഓടെ ഐറീഷ് വാട്ടർ കമ്പനിയിലെ ലോക്കൽ അഥോറിറ്റി ജീവനക്കാരുടെ എണ്ണം 1500 ആയി ചുരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2013-ൽ കമ്പനിയും ജീവനക്കാരും തമ്മിൽ ഒപ്പിട്ട ഉടമ്പടിയുടെ ലംഘനമാണ് കമ്പനിയുടെ പുതിയ തീരുമാനമെന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. സ്വകാര്യ കരാർ വഴി വാട്ടർ സർവീസ് തൊഴിലാളികെ നീക്കം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതന്ന്  പ്രതിഷേധക്കാർ പറയുന്നു. 

സർവീസ് ലെവൽ എഗ്രിമെന്റ് ലംഘിക്കുന്നതാണ് നടപടിയെന്നാണ് ഇവർ  വാദിക്കുന്നത്.  എസ്‌ഐപിടിയുവിന്റെ സെക്ടർ ഓർഗനൈസർ ബ്രെൺഡൻ ഒ ബ്രീൻ  പൊതുമേഖല ജല വിതരണത്തെ സ്വകാര്യ വത്കരിക്കുന്നതിനെതിരെയുള്ള  ശക്തമായ  ഭൂരിപക്ഷമാണ് വോട്ടെടുപ്പിലെ പ്രകടമായിരിക്കുന്നതെന്ന് അവകാശപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP