Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ ഒന്നിന്

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ ഒന്നിന്

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ ഒന്നിന് ഞായറാഴ്‌ച്ച ബൂമോണ്ട്ആർട്ടൈൻ ഹാളിൽ നടത്തപ്പെടുന്നു. ഉച്ചക്ക് 1. 30 ന് ഹാളിനു സമീപമുള്ള സെന്റ് ജോൺ വിയാനി പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് 2.30ന് ആർട്ടൈൻ ഹാളിൽ വച്ച് ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോൺസിങ്ങോർ പോൾ കല്ലൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

സീറോ മലബാർ സഭ അയർലണ്ട് കോ ഓർഡിനേറ്റർ മോൺസിങ്ങോർ ആന്റണി പെരുമായൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കുന്നകലോത്സവത്തിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ 9 മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ്അവതരിപ്പിക്കപ്പെടുന്നത്. ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.
1. ബൈബിൾ ക്വിസ് 2017 ൽ Juniors, Seniors, Supper seniors വിഭാഗങളിൽ സമ്മാനാർഹരായവർക്ക് വേദിയിൽ സമ്മാനങ്ങൾ നൽകുന്നു.
2.സൺഡേ സ്‌കൂൾ സെൻട്രൽ ലെവൽ പരീക്ഷയിൽ സ്‌കോളർഷിപ്‌നേടിയ 5 - 10 ക്ലാസ്സിലെ കുട്ടികളെയും ആദരിക്കും.
3. ജൂനിയർ സെർട്ട്, ലീവിങ് സെർട്ട് എന്നീ പരീക്ഷകളിൽ ഹയ്‌ർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് അവാർഡ് നൽകുന്നു.

4. വിവാഹത്തിന്റെ സിൽവർ ജൂബിലി ഈ വർഷം ആഘോഷിക്കുന്ന ദമ്പതികളെ ബൈബിൾ കലോത്സവവേദിയിൽ ആദരിക്കുന്നു.
5. യൂത്ത് ഇഗ്‌നറ്റ് സംഘടിപ്പിച്ച ഷോർട് ഫിലിം മത്സര വിജയിക്കും വർഷത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ കവർ, പേര് മത്സര വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

പൊതുയോഗ വേദിയിൽ ആദരിക്കപ്പെടുന്നവൻ ഉച്ചക്ക് 2 .30 ന് മുൻപായി Beaumont Artine Hall, ബൈബിൾ കലോത്സവവേദിയിൽ സന്നിഹിതരാകണം. പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെ ആഘോഷമായ ബൈബിൾ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ബൈബിൾ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേർന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും ഒക്ടോബർ ഒന്നിന് ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭയുടെഡബ്ലിൻ ചാപ്ലൈന്മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP