Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ അയർലണ്ടിലെത്തി; വിവിധ പരിപാടികളിൽ പങ്കെടുക്കും

ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ അയർലണ്ടിലെത്തി; വിവിധ പരിപാടികളിൽ പങ്കെടുക്കും

ഡബ്ലിൻ: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയര്‌ലണ്ടിലെത്തിയ എറണാകുളം - അങ്കമാലി സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനെ മോൺ. ആന്റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മോറേലി (ബെൽഫാസ്‌റ്), റ്റിബി മാത്യു, സാജു മേല്പറമ്പിൽ, ഷാജി (ബെൽഫാസ്‌റ്) തുടങ്ങിയർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.

ബിഷപ്പിന്റെ അയർലണ്ടിലെ വിവിധ പരിപാടികൾ:

ബെൽഫാസ്‌റ്: പുതുഞായർ തിരുനാൾ
ഏപ്രിൽ 23 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്
St. Ann's Church Finaghy, Belfast
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ


വാട്ടർഫോർഡ്: ആദ്യ കുർബാന സ്വീകരണം
ഏപ്രിൽ 29 ശനിയാഴ്‌ച്ച രാവിലെ 9.30
De La Salle College Chapel, Newtown, Waterford.
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ & ബിഷപ്പ് അല്‌ഫോൻസ്സ് കല്ലിനാൻ (വാട്ടർഫോർഡ് രൂപതാ മെത്രാൻ)


ബ്ലാഞ്ചാർഡ്സ്ടൗൺ: ആദ്യ കുർബാന സ്വീകരണം
ഏപ്രിൽ 29 ശനിയാഴ്‌ച്ച ഉച്ചക്ക് 2.15 മണിക്ക്
St Marys of Servant church Blakestown, Blanchardstown
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ

താല: ആദ്യ കുർബാന സ്വീകരണം
ഏപ്രിൽ 30 ഞായറാഴ്‌ച്ച ഉച്ചക്ക് 2.30 മണിക്ക്
St. Marks church Springfield Tallaght
മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ & ഫാ. പാറ്റ് മക്കിൻലി (സൈന്റ്‌റ് മാർക്‌സ് ചർച്ച് വികാരി)

വിവിധ മാസ്സ് സെന്ററുകളിൽ ബിഷപ്പിനെ സ്വീകരിക്കുന്നതിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മനോഹരമാക്കുവാനും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP