Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ ബ്രേ കുർബാന സെന്ററിൽ ഞായറാഴ്ച

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ ബ്രേ കുർബാന സെന്ററിൽ ഞായറാഴ്ച

ബിജു എൽ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേ കുർബാന സെന്ററിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ 2020 ഫെബ്രുവരി 16 ഞായറാഴ്ച ആചരിക്കുന്നു. ബ്രേ കില്ലാർണി റോഡിലുള്ള സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന. തിരുകർമ്മങ്ങൾക്ക് ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരിക്കും. ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ നെല്ലെൻകുഴിയിൽ OCD എന്നിവർ സഹകാർമ്മികരായിരിക്കും,

കാറ്റിക്കിസം കുട്ടികളുടെ കാഴ്ച സമർപ്പണത്തെ തുടർന്ന് ആഘോഷമായ തിരുനാൾ റാസ തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്‌വ്, നേർച്ച. സ്‌നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

തിരുനാളിൽ സംബന്ധിച്ച് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. രാജേഷ് മേച്ചിറാകത്തും, പ്രസുദേന്തിമാരും, പള്ളികമ്മറ്റി ഭാരവാഹികളും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP