Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൾവേ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളാഘോഷം സെപ് 1 മുതൽ 8 വരെ

ഗാൾവേ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളാഘോഷം സെപ് 1 മുതൽ 8 വരെ

സ്വന്തം ലേഖകൻ

ഗാൾവേ (അയർലണ്ട് )-ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സെപ് 1 മുതൽ 8 വരെ ആചരിക്കുന്നു.അന്നേദിവസങ്ങളിൽ വി .കുർബാനയും തുടർന്ന് വി .കന്യക മറിയാമിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 9 മണിക്കും മറ്റുദിവസങ്ങളിൽ വൈകിട്ട് 5 .30 നമസ്‌കാരത്തോടുകൂടി വി .കുർബാന നടത്തപ്പെടുന്നു.

എട്ടുനോമ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് തമ്പി മാറാടി കശീശ ,ബഹു .ജോബിമോൻ കശീശ ,ജിനോ ജോസഫ് കശീശ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും .യൂറോപ്പിൽ എല്ലാദിവസവും വി .കുർബാനയോടുകൂടി എട്ടുനോമ്പ് പെരുന്നാൾ ആഘോഷിക്കുന്ന ഈ ഏക ദേവാലയത്തിൽ ഭജനമിരിക്കാൻ താല്പര്യമുള്ളവർക്ക് നേരത്തെ അറിയിച്ചാൽ താമസസൗകര്യം ക്രമപ്പെടുത്തുന്നതാണെന്നു വികാരി ബിജു മത്തായി പാറേക്കാട്ടിൽ കശീശ അറിയിച്ചു.

സെപ് 7 ന് രാവിലെ 10 .30 ന് വി .മാതാവ് അയർലണ്ടിൽ പ്രത്യക്ഷപ്പെട്ട നോക്ക് തീർത്ഥാടനകേന്ദ്രത്തിൽവെച്ചു അയർലണ്ട് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത നി .വ.ദി .മാത്യൂസ് മോർ അന്തീമോസ് തിരുമനസ്സ് വി .കുർബാന അർപ്പിക്കുന്നതായിരിക്കും.എട്ടുനോമ്പ് പെരുന്നാൾ ശുശ്രൂഷകളിലേക്കു അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി വികാരി ബഹു .ബിജു മത്തായി പാറേക്കാട്ടിൽ കശീശ്ശാ ,ട്രസ്റ്റി ബിജു തോമസ് പാലക്കൽ സെക്രട്ടറി ഗലിൽ പി .ജെ കിൽറഷ് ജോയിന്റ് സെക്രട്ടറി ബിബി പോൾ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് ബിജു തോമസ് - 0879441587
ഗലിൽ പി .ജെ - 0892354294
ബിബി പോൾ - 0899615531

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP