Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലൻഡ് ഓർത്തഡോക്‌സ് ഫാമിലി കോൺഫറൻസ് 2019 ന് തുടക്കമായി

അയർലൻഡ് ഓർത്തഡോക്‌സ് ഫാമിലി കോൺഫറൻസ് 2019 ന് തുടക്കമായി

ഷാജി ജോൺ പന്തളം

യർലൻഡ് റീജിയണിൽ ഉള്ള ഓർത്തോഡോക്‌സ് പള്ളികളുടെ സഹകരണത്തിൽ മെയ് 4,5,6 തീയതികളിൽ ക്ലെയർ കൗണ്ടിയിലെ എന്നിസ് സെന്റ് ഫ്‌ളോറൻസ് കോളജിൽ വെച്ച് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു.'Journeying with God of the fathers ' എന്നതാണ് പ്രധാന ചിന്താവിഷയം. തൃശ്ശൂർ ഭദ്രാസന മെത്രാപൊലീത്ത ഡോ:യൂഹാനോൻ മാർ മിലിത്തിയോസ് ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

ഇടവക മെത്രാപ്പൊലീത്താ ഡോ:മാത്യൂസ് മാർ തിമോത്തിയോസ് രക്ഷാധികാരിയും ഫാ:ജോർജ് തങ്കച്ചൻ ജനറൽ കൺവീനറും, ഫാ: നൈനാൻ പി കുര്യാക്കോസ്, ഫാ:അനിഷ് ജോൺ, ഫാ: ജെസ്സെൻ വി ജോർജ്ജ് എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും പ്രവർത്തിക്കുന്നു. കോൺഫറൻസിന്റെ ഓൺലൈൻ രെജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 28 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,
ഫാ:ജോർജ് തങ്കച്ചൻ
ജനറൽ കൺവീനർ
(0870693450)
 ജോൺ മാത്യു
കോർഡിനേറ്റർ
(0871331189)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP